രേണു രാജ് ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍: എം അഞ്ജന ആലപ്പുഴ ജില്ലാ കലക്ടര്‍; അദീല വയനാട്ടിലേക്ക്, ഐഎഎസ് തലത്തില്‍ അഴിച്ചുപണി

സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി. ആലപ്പുഴ ജില്ലാ കലക്ടറായി എം അഞ്ജനയെ നിയമിച്ചു.
രേണു രാജ് ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍: എം അഞ്ജന ആലപ്പുഴ ജില്ലാ കലക്ടര്‍; അദീല വയനാട്ടിലേക്ക്, ഐഎഎസ് തലത്തില്‍ അഴിച്ചുപണി


തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി. ആലപ്പുഴ ജില്ലാ കലക്ടറായി എം അഞ്ജനയെ നിയമിച്ചു. നിലവിലെ ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയെ വയനാട് ജില്ലാ കലക്ടറായി നിയമിച്ചു. 

വയനാട് ജില്ലാ കലക്ടറായ എ ആര്‍ അജയകുമാറിനെ കൃഷിവകുപ്പ് ഡയറക്ടറായി നിയമിച്ചു. ഡോ. രേണുരാജിനെ  ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായും നിയമിച്ചു. കെഎസ്ടിപി ഡയറക്ടറായിരുന്ന ആനന്ദ് സിംഗിനെ പൊതുമരാമത്ത് സെക്രട്ടറിയായി നിയമിച്ചു. എംജി രാജമാണിക്യമാണ് പുതിയ കെഎസ്ടിപി ഡയറക്ടര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com