വാറ്റുചാരായം പിടിക്കാന്‍ എത്തി, കിട്ടിയത് സ്‌ഫോടക വസ്തുക്കള്‍; അച്ഛന്‍ പിടിയില്‍, ചാക്ക് കെട്ടുമായി മകന്‍ കടന്നു

ഇവയോടൊപ്പമുണ്ടായിരുന്ന ജലറ്റിന്‍ സ്റ്റിക്കുകള്‍ അടങ്ങിയ ചാക്ക് കെട്ടുമായി രാജുവിന്റെ മകന്‍ ആല്‍ബിന്‍ കടന്നുകളഞ്ഞു
വാറ്റുചാരായം പിടിക്കാന്‍ എത്തി, കിട്ടിയത് സ്‌ഫോടക വസ്തുക്കള്‍; അച്ഛന്‍ പിടിയില്‍, ചാക്ക് കെട്ടുമായി മകന്‍ കടന്നു


ഇടുക്കി; രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വാറ്റു ചാരായം പിടിക്കാന്‍ എത്തിയ എക്‌സൈസ് സംഘത്തിന് കിട്ടിയത് സ്‌ഫോടക വസ്തുക്കള്‍. ഇടുക്കി ചെറുതോണിയിലാണ് സംഭവമുണ്ടായത്. പ്രകാശ് പാറവിളയില്‍ രാജുവിന്റെ (46) ന്റെ ഉടമസ്ഥതയിലുള്ള താല്‍ക്കാലിക ഷെഡില്‍ നടത്തിയ തിരച്ചിലിലാണ്  31 ഡിറ്റനേറ്ററുകള്‍ കണ്ടെത്തിയത്. രാജുവിനെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. 

 ഇവയോടൊപ്പമുണ്ടായിരുന്ന ജലറ്റിന്‍ സ്റ്റിക്കുകള്‍ അടങ്ങിയ ചാക്ക് കെട്ടുമായി രാജുവിന്റെ മകന്‍ ആല്‍ബിന്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് എക്‌സൈസ് സംഘം കേസ് മുരിക്കാശേരി പൊലീസിന് കൈമാറി. ഇവര്‍ നടത്തിയ പരിശോധനയില്‍ ഷെഡിനു സമീപം ഒളിപ്പിച്ച നിലയില്‍ 30 ജലറ്റിന്‍ സ്റ്റിക്കുകളും കണ്ടെടുത്തു. പാറ പൊട്ടിക്കുന്ന ജോലിയുള്ള രാജു കിണര്‍ നിര്‍മാണത്തിന് സൂക്ഷിച്ചിരുന്നതാണു സ്‌ഫോടക വസ്തുക്കള്‍ എന്ന്  പൊലീസ് പറഞ്ഞു. ലൈസന്‍സില്ലാതെ സ്‌ഫോടക വസ്തു സൂക്ഷിച്ചതിനു കേസ് എടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com