ഇതിന് ന്യായീകരണമില്ല, തിരുത്തണമെന്ന് എം സ്വരാജ്; സര്‍ക്കാര്‍ പോളിസിക്ക് അനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന് ജി സുധാകരന്‍

കോഴിക്കോട് യുഎപിഎ ചുമത്തി രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി തെറ്റെന്ന് എം സ്വരാജ് എംഎല്‍എ
ഇതിന് ന്യായീകരണമില്ല, തിരുത്തണമെന്ന് എം സ്വരാജ്; സര്‍ക്കാര്‍ പോളിസിക്ക് അനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന് ജി സുധാകരന്‍

കൊച്ചി: കോഴിക്കോട് യുഎപിഎ ചുമത്തി രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി തെറ്റെന്ന് എം സ്വരാജ് എംഎല്‍എ. യുഎപിഎ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് ന്യായീകരണമില്ല. തിരുത്തപ്പെടേണ്ടതാണ്. സര്‍ക്കാര്‍ ആ തീരുമാനമെടുക്കും എന്നാണ് പ്രതീക്ഷ-അദ്ദേഹം പറഞ്ഞു.

യുഎപിഎ ചുമത്തിയത് സര്‍ക്കാര്‍ നിലപാടിന് എതിരെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. വിഷയം മുഖ്യമന്ത്രി  പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസ് നടപടിയില്‍ മന്ത്രി ജി സുധാകരനും പ്രതികരണം നടത്തി. പൊലീസ് ഇടതുപക്ഷമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റ് പോളിസി അനുസരിച്ചാണ് പൊലീസ് മുന്നോട്ടുപോകുന്നത്. ഒറ്റപ്പെട്ട വീഴ്ചകളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com