തോട്ടിലെ വെളളത്തിൽ നിന്ന് യുവാവിന് എട്ടിന്റെ പണി!; ജനനേന്ദ്രിയത്തിൽ കയറിയത് ഏഴുസെന്റിമീറ്റർ നീളമുളള അട്ട, വിദ​ഗ്ധമായി പുറത്തെടുത്ത് ഡോക്ടർമാർ

ആലപ്പുഴ ജനറൽ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ചികിത്സ തേടിയെത്തിയ 25കാരന്റെ ജനനേന്ദ്രിയത്തിൽ നിന്നാണ് ഏഴു സെന്റിമീറ്റർ നീളമുളള അട്ടയെ പുറത്തെടുത്തത്
തോട്ടിലെ വെളളത്തിൽ നിന്ന് യുവാവിന് എട്ടിന്റെ പണി!; ജനനേന്ദ്രിയത്തിൽ കയറിയത് ഏഴുസെന്റിമീറ്റർ നീളമുളള അട്ട, വിദ​ഗ്ധമായി പുറത്തെടുത്ത് ഡോക്ടർമാർ

ആലപ്പുഴ: യുവാവിന്റെ ജനനേന്ദ്രിയത്തില്‍ നിന്ന്‌ അട്ടയെ പുറത്തെടുത്തു. ആലപ്പുഴ ജനറൽ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ചികിത്സ തേടിയെത്തിയ 25കാരന്റെ ജനനേന്ദ്രിയത്തിൽ നിന്നാണ് ഏഴു സെന്റിമീറ്റർ നീളമുളള അട്ടയെ പുറത്തെടുത്തത്. അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുളയട്ട(പോത്തട്ട)യെ പുറത്തെടുത്തത്‌.  

അട്ട തോട്ടിലെ വെള്ളത്തില്‍നിന്നു കയറിയതാണെന്ന്‌ യുവാവ്‌ പറഞ്ഞു. ഇതിന്റെ കടിയേറ്റാല്‍ പെട്ടെന്ന്‌ അറിയാന്‍ കഴിയില്ല. രക്‌തം കുടിച്ച്‌ വീര്‍ക്കുമ്പോള്‍ തനിയേ ഇളകി വീഴുകയാണ്‌ ചെയ്യുകയെന്നും കുളയട്ടയുടെ ഉമിനീരിലെ ഹിറുഡിന്‍ എന്ന പദാര്‍ഥം രക്‌തം കട്ടപിടിക്കുന്നത്‌ തടയുന്നതാണെന്നും ഡോക്‌ടര്‍ പറഞ്ഞു.

കുളയട്ടയുടെ സാന്നിധ്യമുള്ള വെള്ളക്കെട്ടിലോ ജലാശയങ്ങളിലോ ഇറങ്ങി കുളിക്കുന്നവരും വനമേഖലയില്‍ ട്രെക്കിങ്ങിന്‌ പോകുന്നവരും ഇറുകിയ തരം അടിവസ്‌ത്രം ഉപയോഗിക്കുകയാണ്‌ അഭികാമ്യമെന്നും ഡോ. പ്രിയദര്‍ശന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com