'സിപിഐയെ ഉപദേശിക്കുന്നില്ല; ഒന്നുകില്‍ എതിര്‍ത്ത് ഇല്ലാതാക്കണം, അല്ലെങ്കില്‍ പുറത്തുവരണമെന്ന്' കുഞ്ഞാലിക്കുട്ടി

ഉള്ളില്‍ നില്‍ക്കുന്നവര്‍ അത് അകത്ത് എതിര്‍ത്ത് ഇല്ലാതാക്കാനുള്ള കരുത്ത് കാണിക്കുകയാണ് വേണ്ടത്
'സിപിഐയെ ഉപദേശിക്കുന്നില്ല; ഒന്നുകില്‍ എതിര്‍ത്ത് ഇല്ലാതാക്കണം, അല്ലെങ്കില്‍ പുറത്തുവരണമെന്ന്' കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഇടതുഭരണത്തില്‍ നിരപരാധികളായ യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് ഭരണകാലത്ത് യുഎപിഎ കരിനിയമമാണെന്ന് പറഞ്ഞ് സമരം സംഘടിപ്പിച്ചവര്‍ തന്നെയാണ് ഭരണത്തിലെത്തിയപ്പോല്‍ കരിനിയമം നടപ്പാക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാകാലത്തും യുഎപിഎക്കെതിരായ നിലപാടാണ് ലീഗ് സ്വീകരിച്ചത്. ഇത്രയും നിസാരമായ കാര്യത്തിന് യുഎപിഎ ചുമത്തിയത് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പിണറായി സര്‍ക്കാരിന്റെ കരിനിയമത്തിനെതിരെ മുന്നണിക്കകത്ത് നിന്ന് നിലവിളിച്ചതുകൊണ്ട് കാര്യമില്ല. ഒന്നുകില്‍ ഉള്ളില്‍ നിന്ന് എതിര്‍ത്ത് ഇല്ലാതാക്കാന്‍ കഴിയണം. അല്ലെങ്കില്‍ പുറത്തുവന്ന് തോല്‍പ്പിക്കണം. ഞങ്ങളൊക്കെ ചെയ്യുന്നത്‌പോലെയാണ് സിപിഐ ചെയ്യേണ്ടതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുറത്തുവരണോ എന്നത് അവരാണ് തീരുമാനിക്കേണ്ടത്. അവര്‍ക്ക് ഉപദേശം കൊടുക്കുന്നില്ല. ഉള്ളില്‍ നില്‍ക്കുന്നവര്‍ അത് അകത്ത് എതിര്‍ത്ത് ഇല്ലാതാക്കാനുള്ള കരുത്ത് കാണിക്കുകയാണ് വേണ്ടത്. അതാണ് കൂട്ടായ ഭരണത്തില്‍ സാധാരണ സംഭവിക്കാറുള്ളത്. ഇവിടെ നമ്മള്‍ ഇടക്കിടക്ക് കരച്ചില്‍ കേള്‍ക്കും. പക്ഷെ റിസല്‍ട്ട് ഉണ്ടാവുന്നില്ല. തൊട്ടതിനൊക്കെ നാട്ടുകാരുടെ മുന്നില്‍ കരയുന്നതിന് പകരം യുഎപിഎ ഇട്ടതിനൊക്കെ കരുത്ത് കാട്ടുകയാണ് സിപിഐ ചെയ്യേണ്ടതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പൊലീസ് പൊളിറ്റക്കില്‍ അഡൈ്വസിനനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്നാണ് സമീപകാലത്തെ പൊലീസ് ഇടപെടല്‍ കാണിക്കുന്നത്. വാളയാറിലെ സംഭവം തന്നെ ഉദാഹരണം. നീചമായ ഒരുകാര്യത്തിനാണ് വാളയാറില്‍ പൊലീസ് സഹായിച്ചത്. പൊലീസിനെ കയറൂരി വിട്ടതുപോലെ ആയിട്ടുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് തള്ളിക്കളയാന്‍ ആവില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com