അന്ന് ഏറ്റുമുട്ടല്‍, ഇന്ന് കാസര്‍കോടുകാരുടെ മനസ് നിറച്ച് നേതാക്കള്‍; ശങ്കര്‍ റേയുടെ മകള്‍ക്ക് ആശംസ നേര്‍ന്ന് ഉണ്ണിത്താന്‍ 

ഈശ്വര വിശ്വാസത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് സമയത്ത് ഇരുവരും ഏറ്റുമുട്ടിയിരുന്നു
അന്ന് ഏറ്റുമുട്ടല്‍, ഇന്ന് കാസര്‍കോടുകാരുടെ മനസ് നിറച്ച് നേതാക്കള്‍; ശങ്കര്‍ റേയുടെ മകള്‍ക്ക് ആശംസ നേര്‍ന്ന് ഉണ്ണിത്താന്‍ 

കാസര്‍കോട്: രാഷ്ട്രീയം വേറെ, വ്യക്തിബന്ധം വേറെ..., രാഷ്ട്രീയനേതാക്കളില്‍ ഒട്ടുമിക്ക ആളുകളും രാഷ്ട്രീയഭേദമെന്യേ വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ പ്രചാരണസമയത്ത് വാക്കുകള്‍ കൊണ്ട് ഏറ്റവുമധികം ഏറ്റുമുട്ടിയിരുന്നവരാണ് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനും മഞ്ചേശ്വരത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന ശങ്കര്‍റേയും. എന്നാല്‍ ഇതൊന്നും വ്യക്തിബന്ധത്തിന് തടസ്സമല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ശങ്കര്‍റേയുടെ മകളുടെ വിവാഹം. വിവാഹത്തിന് ആശംസകളുമായി രാജ്‌മോഹന്‍ ഉണ്ണിത്താനും എത്തി. ഇക്കാര്യം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ചിത്രം സഹിതം പങ്കുവെയ്ക്കുകയും ചെയ്തു.

'ഡല്‍ഹിയിലേക്കുള്ള യാത്രാമദ്ധ്യേ മഞ്ചേശ്വരത്തെ ഇടത് പക്ഷ ജനാധ്യപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന ശങ്കര്‍ റെ മാസ്റ്ററുടെ മകള്‍ക്ക് വിവാഹ ആശംസകള്‍ നേരാന്‍ അംഗടിമൊഗറിലെ ഭവനത്തിലെത്തിയപ്പോള്‍.'- എന്ന് കുറിച്ചാണ് വിവാഹത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രം സഹിതം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഈശ്വര വിശ്വാസത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് സമയത്ത് ഇരുവരും ഏറ്റുമുട്ടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com