ബിയർ കുപ്പി പൊട്ടിച്ച് എസ്ഐയെ കുത്തി പ്രതി; സംഭവം ‌ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പിടികൂടാനെത്തിയപ്പോൾ, വിഡിയോ

തിരുവനന്തപുരം കരിമഠം കോളനി സ്വദേശി നിയാസിനെ പിടികൂടാനെത്തിയപ്പോഴായിരുന്നു ആക്രമണം
ബിയർ കുപ്പി പൊട്ടിച്ച് എസ്ഐയെ കുത്തി പ്രതി; സംഭവം ‌ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പിടികൂടാനെത്തിയപ്പോൾ, വിഡിയോ


തിരുവനന്തപുരം: പോക്സോ കേസിൽ പ്രതിയായ യുവാവിനെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു നേരേ ആക്രമണം. പ്രതിയും ബന്ധുക്കളും ക്രിമിനലുകളായ സുഹൃത്തുക്കളും ചേര്‍ന്നാണ് ക്രൂരമായ ആക്രമണം നടത്തിയത്. തിരുവനന്തപുരം കരിമഠം കോളനി സ്വദേശി നിയാസിനെ പിടികൂടാനെത്തിയപ്പോഴായിരുന്നു ആക്രമണം. സംഭവത്തിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നു.

പൊലീസ് സംഘത്തിനു മേൽ ചാടിവീഴുന്ന നിയാസിനെയും സുഹൃത്തുക്കളെയും ദൃശ്യങ്ങളിൽ കാണാം. ബിയർ കുപ്പി പൊട്ടിച്ച് ഫോർട്ട് എസ്ഐ എസ് വിമലിനെ കുത്തി പരുക്കേൽപ്പിച്ച നിയാസ് സ്വന്തം ശരീരവും കുപ്പിചില്ലുകൊണ്ടു വരഞ്ഞു. സ്വന്തം ശരീരത്തിലും തലയിലും മുറിവേൽപ്പിച്ച ശേഷം രക്തം എസ്ഐയുടെ കൈയിൽ പുരട്ടാൻ ശ്രമിച്ചതു തടഞ്ഞപ്പോഴാണ് എസ്ഐയുടെ കൈക്ക് കുത്തേറ്റത്. പരുക്കേറ്റ എസ്ഐയെ ഗവ ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

15 വയസുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് നിയാസിനെ‌തിരെ പൊലീസ് കേസെടുത്തത്. കേസിൽ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ എത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ പ്രതിയുടെ പിതാവിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com