വനംവകുപ്പ് ഔട്ട്‌പോസ്റ്റ്‌ കത്തിച്ചത് മാവോയിസ്റ്റുകളെന്ന് പൊലീസ്; കൊല്ലപ്പെട്ടവരുടെ ലാപ്ടോപ്പിലെ ദൃശ്യങ്ങൾ പുറത്തുവിട്ടു

2015 ന​വം​ബ​റി​ൽ മു​ക്കാ​ലി ഉ​ൾ​ക്കാ​ട്ടി​ലെ ആ​ന​വാ​യ്, തു​ടി​ക്കി മേ​ഖ​ല​ക​ളി​ലെ ഒൗ​ട്ട്പോ​സ്റ്റു​ക​ൾ ക​ത്തി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണു പൊ​ലീ​സ് ഇ​പ്പോ​ൾ പു​റ​ത്തു​വി​ട്ടത്.
വനംവകുപ്പ് ഔട്ട്‌പോസ്റ്റ്‌ കത്തിച്ചത് മാവോയിസ്റ്റുകളെന്ന് പൊലീസ്; കൊല്ലപ്പെട്ടവരുടെ ലാപ്ടോപ്പിലെ ദൃശ്യങ്ങൾ പുറത്തുവിട്ടു

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ വ​നം​വ​കു​പ്പി​ന്‍റെ ഔട്ട്‌പോ​സ്റ്റു​ക​ൾ മാ​വോ​യി​സ്റ്റു​ക​ൾ ക​ത്തിച്ചെന്ന് പൊലീസ്. ഇതിന്റെ ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് പു​റ​ത്തു​വി​ട്ടിട്ടുണ്ട്. അ​ട്ട​പ്പാ​ടി മ​ഞ്ചി​ക്ക​ണ്ടി​യി​ൽ കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റു​ക​ളു​ടെ ലാ​പ്ടോ​പ്പി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ​വ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ എ​ന്നാ​ണു പൊലീ​സ് പ​റ​യു​ന്ന​ത്.

2015 ന​വം​ബ​റി​ൽ മു​ക്കാ​ലി ഉ​ൾ​ക്കാ​ട്ടി​ലെ ആ​ന​വാ​യ്, തു​ടി​ക്കി മേ​ഖ​ല​ക​ളി​ലെ ഒൗ​ട്ട്പോ​സ്റ്റു​ക​ൾ ക​ത്തി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണു പൊ​ലീ​സ് ഇ​പ്പോ​ൾ പു​റ​ത്തു​വി​ട്ടത്. കൊ​ല്ല​പ്പെ​ട്ട മ​ണി​വാ​സ​ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഒൗ​ട്ട്പോ​സ്റ്റു​ക​ൾ ക​ത്തി​ച്ച​തെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com