വാളയാര്‍ കേസില്‍ പൊലീസും പ്രോസിക്യൂട്ടറും പൂര്‍ണ പരാജയം; ഗുരുതര വീഴ്ചകൾ സംഭവിച്ചു; ബാലാവകാശ കമ്മീഷന്‍

വാളയാര്‍ കേസിലെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ്
വാളയാര്‍ കേസില്‍ പൊലീസും പ്രോസിക്യൂട്ടറും പൂര്‍ണ പരാജയം; ഗുരുതര വീഴ്ചകൾ സംഭവിച്ചു; ബാലാവകാശ കമ്മീഷന്‍

കണ്ണൂര്‍: വാളയാര്‍ കേസിലെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ്. അന്വേഷണത്തില്‍ പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടു. പ്രോസിക്യൂട്ടര്‍ക്കും ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. സംഭവം നടന്ന വീടും പരിസരവും പോലും പ്രോസിക്യൂഷന്‍ സന്ദര്‍ശിച്ചില്ല. നിരക്ഷരരായ സാക്ഷികള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. 

കേസില്‍ പൊലീസ്, മൊഴി നല്‍കിയ ഡോക്ടര്‍, പ്രോസിക്യുട്ടര്‍, കോടതി എന്നിവര്‍ വേണ്ട ജാഗ്രത കാണിച്ചില്ല. വേണ്ട രേഖകളും തെളിവുകളും പൊലീസ് ശേഖരിച്ചില്ല. ഈ കേസുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളുമായി വേണ്ട ചര്‍ച്ചകള്‍ പോലും പൊലീസ് നടത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ കെട്ടിക്കിടക്കുന്നത് വെല്ലുവിളിയാണ്. പോക്‌സോ കേസുകളില്‍ കുട്ടികളുടെ അവകാശങ്ങള്‍ക്ക് ആയിരിക്കണം മുന്‍ഗണന നല്‍കേണ്ടത്. ഇത്തരം കേസുകളില്‍ നടപടിയുണ്ടാകാന്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com