'അങ്ങനയൊന്നും ദുശ്ശീലം മാറില്ല';മെട്രോയ്ക്കുളളിലും കുത്തിവരച്ച് മലയാളി; സിസിടിവി പരിശോധന, കുടുങ്ങും

സിസിടിവി നിരീക്ഷിക്കുന്നുണ്ടെന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി വച്ചിട്ടും മെട്രോയുടെ ഗ്ലാസിലാണ് ആരോ കുത്തിവരച്ചിട്ടത്
'അങ്ങനയൊന്നും ദുശ്ശീലം മാറില്ല';മെട്രോയ്ക്കുളളിലും കുത്തിവരച്ച് മലയാളി; സിസിടിവി പരിശോധന, കുടുങ്ങും

കൊച്ചി: കേരളത്തിന്റെ കാഴ്ചപ്പാടിൽ വരെ അടിമുടി മാറ്റത്തിന് കളമൊരുക്കുന്ന ഒന്നാണ് കൊച്ചി മെട്രോ. എന്നാൽ കൊച്ചി മെട്രോയ്ക്കുള്ളിലും മലയാളി ദുശ്ശീലം പുറത്തെടുത്ത് തുടങ്ങി. സിസിടിവി നിരീക്ഷിക്കുന്നുണ്ടെന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി വച്ചിട്ടും മെട്രോയുടെ ഗ്ലാസിലാണ് ആരോ കുത്തിവരച്ചിട്ടത്. 101–ാം നമ്പർ ട്രെയിന്റെ ഗ്ലാസിലാണ് നാണയം ഉപയോഗിച്ച് കുത്തി വരഞ്ഞിരിക്കുന്നത്. ഗ്ലാസിന് മുകളിൽ പതിപ്പിച്ച ഫിലിമിലാണ് കേടുപാട് വന്നത്. ഇതോടെ കുറ്റക്കാരെ കണ്ടെത്താൻ തകൃതിയായി സിസിടിവി ഫുട്ടേജുകൾ പരിശോധിക്കുകയാണ് കെഎംആർഎൽ ജീവനക്കാർ.

മെട്രോ എത്തിയതോടെ  മലയാളിയുടെ സ്വഭാവത്തിൽ ഏറെ മാറ്റം കണ്ടുതുടങ്ങിയെന്ന് കരുതിയത് കൊണ്ട് സിസിടിവി ദൃശ്യങ്ങൾ ദിവസവും പരിശോധിച്ചിരുന്നില്ല.സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ പരിശോധനയും കർശനമാക്കിയിട്ടുണ്ട്.

മെട്രോയ്ക്കു വേണ്ടി ആദ്യം കൊണ്ടുവന്ന സെറ്റിലെ ട്രെയിനാണിത്. മെട്രോ ട്രെയിനുകളിലും സ്റ്റേഷൻ പരിസരത്തും നടത്തുന്ന ഇത്തരം പ്രവൃത്തികൾ പൊതു മുതൽ നശീകരണമായി കണ്ട്, മെട്രോ ആക്ട് അനുസരിച്ചു നിയമനടപടി സ്വീകരിക്കുമെന്നു കെഎംആർഎൽ അറിയിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com