തിരുനക്കര ക്ഷേത്രത്തിലെ ആന ഇടഞ്ഞു; പാപ്പാനെ ഇലക്ട്രിക് പോസ്റ്റിലിട്ട് ഞെരിച്ച് കൊന്നു

ആനയെ തളയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്
തിരുനക്കര ക്ഷേത്രത്തിലെ ആന ഇടഞ്ഞു; പാപ്പാനെ ഇലക്ട്രിക് പോസ്റ്റിലിട്ട് ഞെരിച്ച് കൊന്നു

കോട്ടയം:  കോട്ടയം ചെങ്ങളത്ത് ആന ഇടഞ്ഞതിനെ തുടര്‍ന്ന് പാപ്പാന്‍ വീണ് മരിച്ചു. തിരുനക്കര ശിവന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ തളയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

മൂന്നരമാസമായി മദപ്പാടിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ആന. ഇന്ന് തിരുനക്കര ക്ഷേത്രത്തില്‍ എത്തിച്ച് തിരികെ വരുമ്പോഴാണ് ആന ഇടഞ്ഞത്. വരുന്ന വഴിയില്‍ നേരത്തെയും ആന ഇടഞ്ഞിരുന്നു. ആ സമയത്ത് പാപ്പാന്‍മാര്‍ ആനയെ തളയ്ക്കുകയായിരുന്നു. ആദ്യം ഇടഞ്ഞപ്പോള്‍ നിരവധി ബസ്സുകള്‍ക്ക് നേരെയും ആന പാഞ്ഞടുത്തു. പാപ്പാന്‍മാരുടെ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്‌.പിന്നാലെ കുറച്ചുസമയം കഴിഞ്ഞ് വീണ്ടും ആന ഇടയുകയായിരുന്നു. ആനപ്പുറത്ത് നിന്ന് ഇറങ്ങുന്നതിനിടെ പാപ്പാനെ ഇലക്ട്രിക് പോസ്റ്റിലിട്ട് ആന ഞെരിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ പാപ്പാന്‍ മരിച്ചു.

ആന ഇടഞ്ഞതറിഞ്ഞ് നിരവധി നാട്ടുകാരാണ് എത്തിയത്. പൊലീസും എത്തിയിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന പാപ്പാനെ സസ്‌പെന്റ് ചെയ്തിരുന്നു. ഈ അടുത്താണ് പുതിയ പാപ്പാന്‍മാരെ നിയമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com