മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടി ചെക്കുകളുടെ 'പ്രളയം' ; മടങ്ങിയത് 6 കോടി 31 ലക്ഷം രൂപയുടെ ചെക്കുകള്‍

പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ ചെക്കുകളില്‍ 578 ചെക്കുകളാണ് മടങ്ങിയതെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്ക്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടി ചെക്കുകളുടെ 'പ്രളയം' ; മടങ്ങിയത് 6 കോടി 31 ലക്ഷം രൂപയുടെ ചെക്കുകള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടി ചെക്കുകളുടെ പ്രവാഹം. 2018 പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ ചെക്കുകളില്‍ 578 ചെക്കുകളാണ് മടങ്ങിയതെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്ക് നിയമസഭയെ അറിയിച്ചു. 6 കോടി 31 ലക്ഷം രൂപയുടെ ചെക്കുകളാണ് മടങ്ങിയതെന്ന് ധനമന്ത്രി പറഞ്ഞു.

തുക തിരിച്ചുകിട്ടാന്‍ നടപടി എടുത്തതിലൂടെ കിട്ടിയത് 5 കോടി 80 ലക്ഷം രൂപയാണ്. ഇനിയും 331 വണ്ടി ചെക്കുകളില്‍ തീര്‍പ്പാകാന്‍ ബാക്കിയുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ 43 വണ്ടി ചെക്കുകളില്‍ ഒരു ലക്ഷം രൂപക്ക് മുകളിലേക്കുള്ള തുകയാണ് രേഖപ്പെടുത്തിയിരുന്നതെന്നും ധനമന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com