'സീതാറാം യച്ചൂരി ഏത് പൂച്ചയാണ്'?; ജയരാജന് കാനത്തിന്റെ മറുപടി

സര്‍ക്കാരിന്റെ അനുമതി വാങ്ങിച്ചാണോ ചീഫ് സെക്രട്ടറി ആ ലേഖനം പ്രസിദ്ധീകരിച്ചതെന്ന് മുഖ്യമന്ത്രി പരിശോധിക്കണം
'സീതാറാം യച്ചൂരി ഏത് പൂച്ചയാണ്'?; ജയരാജന് കാനത്തിന്റെ മറുപടി

തിരുവനന്തപുരം:മാവോയിസ്റ്റുകള്‍ തീവ്രവാദികളാണെന്നും കൊല്ലപ്പെടേണ്ടവരാണ് എന്നുമുള്ള ചീഫ് സെക്രട്ടറിയുടെ ലേഖനം കോടതിയലക്ഷ്യമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലേഖനം സര്‍ക്കാരിന്റെ അനുമതിയോടെയാണോ പ്രസിദ്ധീകരിച്ചതെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്ന് കാനം പറഞ്ഞു.

ഇന്നലെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ വാക്കുകള്‍ ചീഫ് സെക്രട്ടറി ശ്രദ്ധിക്കേണ്ടതായിരുന്നു. ഒരു മജിസ്റ്റീരിയല്‍ എന്‍ക്വയറി നടക്കുന്നതുകൊണ്ട്  വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നാണ്. എന്നാല്‍ ചീഫ് സെക്രട്ടറി എഴുതിയ ലേഖനത്തില്‍ പറഞ്ഞത് ആ ആര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ സുപ്രീം കോടതി വിധിയുടെയും ഹൈക്കോടതി വിധിയുടെയും എതിരാണ്. സര്‍ക്കാരിന്റെ അനുമതി വാങ്ങിച്ചാണോ ചീഫ് സെക്രട്ടറി ആ ലേഖനം പ്രസിദ്ധീകരിച്ചതെന്ന് മുഖ്യമന്ത്രി പരിശോധിക്കണം. കേരളത്തിലെ ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ അനുവാദം ഇല്ലാതെ പുസ്തകം എഴുതിയതിന് നടപടിയെടുത്ത സര്‍ക്കാരാണിതെന്നും കാനം പറഞ്ഞു.

ഇത് സംബന്ധിച്ച് ഇടതുപക്ഷത്ത് അഭിപ്രായ ഭിന്നതയില്ല. നിലപാടുകളിലുള്ള അഭിപ്രായവ്യത്യാസം മാത്രമാണ് നിലനില്‍ക്കുന്നത്.ഞങ്ങള്‍ ഞങ്ങളുടെ രാഷ്ട്രീയമാണ് പ്രവര്‍ത്തിക്കുന്നത്. പിജയരാജന്റെ കുറിപ്പ് രാഷ്ട്രീയ പക്വതയില്ലാത്തതാണെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ലണ്ടനില്‍ നിന്ന് ഒരു പ്രസ്താവനയിറക്കിയല്ലോ. അദ്ദേഹം ഏത് പൂച്ചയാണെന്നും കാനം ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com