'അറബി പഠിച്ചാലേ അമ്പലത്തിൽ ഇനി ജോലി കിട്ടൂ'; അധ്യാപക ഒഴിവിനുള്ള വിജ്ഞാപനം അമ്പലത്തിലേക്കാക്കി ടിപി സെൻകുമാർ; പരി​ഹാസം

ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട സെൻകുമാറിനെതിരെ വിമർശനവും പരിഹാസവുമായി നിരവധി പേർ രം​ഗത്തെത്തുകയും ചെയ്തു
'അറബി പഠിച്ചാലേ അമ്പലത്തിൽ ഇനി ജോലി കിട്ടൂ'; അധ്യാപക ഒഴിവിനുള്ള വിജ്ഞാപനം അമ്പലത്തിലേക്കാക്കി ടിപി സെൻകുമാർ; പരി​ഹാസം

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ എയ്‌ഡഡ് സ്‌കൂളുകളിലേക്കുള്ള അധ്യാപകരുടെ ഒഴിവ്‌ സംബന്ധിച്ച വിജ്ഞാപനം അമ്പലത്തിലേക്കുള്ള നിയമനത്തിനുള്ളതാക്കി ദുർവ്യാഖ്യാനിച്ച്‌ ടിപി സെൻകുമാർ. ഇതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട സെൻകുമാറിനെതിരെ വിമർശനവും പരിഹാസവുമായി നിരവധി പേർ രം​ഗത്തെത്തുകയും ചെയ്തു.

'അറബി പഠിച്ചാലേ അമ്പലത്തിൽ ഇനി ജോലി കിട്ടൂ.സംസ്കൃതം പഠിക്കാൻ പാടില്ല'- എന്ന കുറിപ്പോടെയാണ് അദ്ദേഹം വിജ്ഞാപനത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ എയ്‌ഡഡ് ഹൈസ്‌കൂളിലേക്കും യുപി സ്‌കൂളിലേക്കും അധ്യാപക തസ്‌തികകളിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപനമാണ്‌ സെൻകുമാർ അമ്പലത്തിലേക്കുള്ള നിയമനത്തിന്‌ അറബി പഠിക്കണമെന്ന തരത്തിൽ പ്രചരിപ്പിച്ചത്‌. പാർട്ട് ടൈം ലോവർ ​ഗ്രേഡ്‌ അറബി അധ്യാപക ഒഴിവിലേക്കുള്ളതാണ് വിജ്ഞാപനം.

എന്നാൽ ഇതിനെതിരെ നിരവധി പേരാണ്‌ പ്രതികരണവുമായി രംഗത്തെത്തിയത്‌. എയ്‌ഡഡ്‌ സ്‌കൂളിലെ അധ്യാപകരുടെ ഒഴിവിലേക്കുള്ള പരസ്യമാണെന്നും അമ്പലത്തിലെ പൂജാരിക്കായുള്ള പരസ്യമല്ലെന്നും വിമർശനമുയർന്നു. അറബി പഠിക്കുന്നത്‌ എങ്ങനെ തെറ്റാകുമെന്നും അവർ ചോദിക്കുന്നു. ഉന്നത സ്ഥാനം അലങ്കരിച്ച ഒരാൾ ഇങ്ങനെ തരം താഴരുതെന്നും തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും നിരവധി പേർ പ്രതികരണവുമായെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com