അലന്റെയും താഹയുടെയും വീട്ടില്‍ നിന്ന് കിട്ടിയത് അട്ടപ്പാടിയില്‍ കണ്ടെടുത്ത അതേ ലഘുലേഖകള്‍; കൂടുതല്‍ തെളിവുമായി പൊലീസ്

അട്ടപ്പാടിയില്‍ പൊലീസ് വെടിവെപ്പില്‍ കൊലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്നും കണ്ടെത്തിയ അതേ ലഘുലേഖകളാണ് വിദ്യാര്‍ഥികളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതെന്ന് പൊലീസ്‌
അലന്റെയും താഹയുടെയും വീട്ടില്‍ നിന്ന് കിട്ടിയത് അട്ടപ്പാടിയില്‍ കണ്ടെടുത്ത അതേ ലഘുലേഖകള്‍; കൂടുതല്‍ തെളിവുമായി പൊലീസ്

പാലക്കാട്: അട്ടപ്പാടിയില്‍ പൊലീസ് വെടിവെപ്പില്‍ കൊലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്നും കണ്ടെത്തിയ അതേ ലഘുലേഖകളാണ് അലന്‍ ഷുഹൈബിന്റേയും താഹാ ഫസലിന്റേയും വീട്ടില്‍ നിന്നും പിടിച്ചെടുത്തതെന്ന് പൊലീസ്. മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കൈവശമുണ്ടായിരുന്ന ഡയറികുറിപ്പുകളും പെന്‍ഡ്രൈവും ലാപ്പ്‌ടോപ്പും പൊലീസ് പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത പെന്‍ഡ്രൈവിലുണ്ടായിരുന്ന ലഘുലേഖ തന്നെയാണ് വിദ്യാര്‍ഥികളുടെ വീട്ടില്‍ നിന്ന് ലഭിച്ചതെന്നാണ് പൊലീസ് പറയുന്നത്.

മഞ്ചിക്കണ്ടിയില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ പൊലീസ് സൂക്ഷ്മമായി പരിശോധിച്ചിരുന്നു. മാവോയിസ്റ്റ് നേതാവ് ദീപക് സായുധ പരിശീലനം നടത്തുന്നതിന്റെ വീഡിയോ ലാപ്പ് ടോപ്പില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ലഘുലേഖകളുടെ തെലുങ്ക്, ഹിന്ദി പരിഭാഷകളും കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ജാതിവ്യവസ്ഥയോട് എങ്ങനെ പോരാടണമെന്ന് ലഘുലേഖയില്‍ ചര്‍ച്ച ചെയ്യുന്നത്.

ഇതു കൂടാതെ താഹയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മാവോയിസ്റ്റ് സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചില കണക്കുകള്‍ കണ്ടെത്തിയതായും സൂചനയുണ്ട്. നിരോധിത സംഘടനയുടെ ഏരിയ സെക്രട്ടറിയാണോ താഹ എന്ന സംശയമാണ് പൊലീസ് പങ്കുവയ്ക്കുന്നത്. കാട്ടിനുള്ളില്‍ സായുധ പ്രവര്‍ത്തനം നടത്തുന്ന മാവോയിസ്റ്റുകളുടെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന കണ്ണികളാണ് ഇവരെന്നും പൊലീസ് കരുതുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com