ആന്റോ ആന്റണിയുടെ ഭാര്യ മതത്തിന്റെ പേരില്‍ വോട്ടുപിടിച്ചു; കേസ് നിലനില്‍ക്കുമെന്ന് ഹൈക്കോടതി

ആന്റോ ആന്റണി എംപി മതത്തിന്റെ പേരില്‍ വോട്ട് പിടിച്ചത് പ്രഥമദൃഷ്ട്യാ തെരഞ്ഞെടുപ്പ് അഴിമതിയെന്ന് ഹൈക്കോടതി
ആന്റോ ആന്റണിയുടെ ഭാര്യ മതത്തിന്റെ പേരില്‍ വോട്ടുപിടിച്ചു; കേസ് നിലനില്‍ക്കുമെന്ന് ഹൈക്കോടതി

കൊച്ചി: ആന്റോ ആന്റണി എംപി മതത്തിന്റെ പേരില്‍ വോട്ട് പിടിച്ചത് പ്രഥമദൃഷ്ട്യാ തെരഞ്ഞെടുപ്പ് അഴിമതിയെന്ന് ഹൈക്കോടതി. ഇടതുസ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ കണ്ടെത്തല്‍. കേസ് നിലനില്‍ക്കില്ലെന്ന് ആന്റോ അന്റണിയുടെ വാദം ഹൈക്കോടതി തള്ളി.  

പത്തനംതിട്ടയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ആന്റോ ആന്റണി തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ നിരവധി പെരുമാറ്റ ചട്ട ലംഘനങ്ങള്‍ നടത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണാ ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്.

ആന്റോ ആന്റണിയുടെ ഭാര്യ മതത്തിന്റെ പേരില്‍ വോട്ട് പിടിച്ചെന്നാണ് കേസ്. ഇവര്‍ വിവിധ പെന്തക്കോസ്ത് വേദികളില്‍ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗങ്ങള്‍ നടത്തുകയും ഭര്‍ത്താവിനു വേണ്ടി പ്രചാരണം നടത്തുകയും ചെയ്‌തെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇത്തരത്തിലുള്ള പ്രസംഗങ്ങള്‍ തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനാല്‍ ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയാണെന്ന് കോടതി പറഞ്ഞു. കേസ് നവംബര്‍ 13ന് വീണ്ടും പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com