തൃശൂര്‍ ജില്ലയില്‍നിന്ന് ഒറ്റ ദിവസം ആറു പെണ്‍കുട്ടികളെ കാണാതായി, ആശങ്ക; അന്വേഷണം തുടരുന്നു

തൃശൂര്‍ ജില്ലയില്‍ നിന്ന് ഒറ്റ ദിവസത്തിനിടെ ആറു പെണ്‍കുട്ടികളെ കാണാതായി
തൃശൂര്‍ ജില്ലയില്‍നിന്ന് ഒറ്റ ദിവസം ആറു പെണ്‍കുട്ടികളെ കാണാതായി, ആശങ്ക; അന്വേഷണം തുടരുന്നു

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ നിന്ന് ഒറ്റ ദിവസത്തിനിടെ ആറു പെണ്‍കുട്ടികളെ കാണാതായി. പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി , വടക്കാഞ്ചേരി, അയ്യന്തോള്‍ പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നാണ് കുട്ടികളെ കാണാതായത്. പൊലീസ് അന്വേഷണം തുടരുകയാണ്. 

കാണാതായവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ആറു പെണ്‍കുട്ടികളും ജില്ലയിലെ വിവിധ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളാണ്. 

ഇവര്‍ കമിതാക്കള്‍ക്കൊപ്പം പോയതാണെന്ന് സൂചന ലഭിച്ചതായാണ് പൊലീസ് പറയുന്നത്. അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കമിതാക്കള്‍ക്കൊപ്പം പോയതാണെങ്കില്‍ പ്രായപൂര്‍ത്തിയായവരുടെ കാര്യത്തില്‍ തുടര്‍നടപടികളിലേക്കു പോവാനാവില്ല. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ ഒപ്പം പോയ ആള്‍ക്കെതിരെ കേസെടുക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

തൃശൂര്‍ സിറ്റി, റൂറല്‍ പൊലീസ് പരിധികളിലെ ഉദ്യോഗസ്ഥര്‍ക്കാണ് അന്വേഷണ ചുമതല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com