തൃശ്ശൂര്‍: തൃശ്ശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പൊലീസ് അക്കാദമയിലെ ക്വാര്‍ട്ടര്‍ മാഷ് എസ്ഐ ആയ അനിൽകുമാറിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11.30 മണിയോടു കൂടി അക്കാദമിയിലെ എ ബ്ലോക്കിലെ 31-ാം നമ്പർ മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് അനിലിന്റെ മൃതദേഹം കണ്ടെത്തിയത്.
1993 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥനാണ് അയ്യന്തോൾ സ്വദേശിയായ അനില്‍കുമാര്‍. കുറച്ചു നാളായി മെഡിക്കൽ ലീവിലായായിരുന്നു. മൃതദേഹം തൃശ്ശൂർ ദയ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ