പൊലീസ് സ്‌കൂട്ടറില്‍ പിന്തുടര്‍ന്നു; തൃശൂരില്‍ പിടികൂടിയത് 40 ലക്ഷത്തിന്റെ കള്ളനോട്ട്;അറസ്റ്റ്

2000ത്തിന്റെ കള്ളനോട്ടുകള്‍ സ്‌കൂട്ടറില്‍ കൊണ്ടു പോകുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു
പൊലീസ് സ്‌കൂട്ടറില്‍ പിന്തുടര്‍ന്നു; തൃശൂരില്‍ പിടികൂടിയത് 40 ലക്ഷത്തിന്റെ കള്ളനോട്ട്;അറസ്റ്റ്

തൃശൂര്‍: തൃശൂര്‍ കാരമുക്കില്‍ നിന്നും കള്ളനോട്ട് പിടികൂടി. 40 ലക്ഷത്തിന്റെ കള്ളനോട്ടുകളാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

എടക്കഴിയൂര്‍ സ്വദേശി ജവാഹ്, നിസാര്‍ എന്നിവരാണ് അറസ്റ്റിലായത്. 2000ത്തിന്റെ കള്ളനോട്ടുകള്‍ സ്‌കൂട്ടറില്‍ കൊണ്ടു പോകുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com