മീൻ നല്ലതാണെങ്കിൽ നിറം മഞ്ഞയായിരിക്കും; പഴകിയതെങ്കിൽ ചുവപ്പോ കാപ്പിക്കളറോ; ഗുണമേന്മ അളക്കാൻ ഉപകരണം

ശീതീകരിച്ച ഭക്ഷ്യോത്പന്നങ്ങളുടെയും മീനിന്റേയും ​ഗുണമേന്മ അളക്കാൻ ഉപകരണങ്ങളുമായി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (ഐസിഎആർ സിഫ്റ്റ്)
മീൻ നല്ലതാണെങ്കിൽ നിറം മഞ്ഞയായിരിക്കും; പഴകിയതെങ്കിൽ ചുവപ്പോ കാപ്പിക്കളറോ; ഗുണമേന്മ അളക്കാൻ ഉപകരണം

കൊച്ചി: ശീതീകരിച്ച ഭക്ഷ്യോത്പന്നങ്ങളുടെയും മീനിന്റേയും ​ഗുണമേന്മ അളക്കാൻ ഉപകരണങ്ങളുമായി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (ഐസിഎആർ സിഫ്റ്റ്). മീനിലെ മായം കണ്ടെത്താനായി കൊണ്ടുവന്ന സ്ട്രിപ്പിന് സമാനമായ രീതിയിലാണ് പുതിയ സംരംഭങ്ങൾ.

പാക്ക് ചെയ്ത മീൻ പോലും പഴയതും പുതിയതുമായി വേർതിരിക്കാൻ സാധിക്കുന്ന ഫ്രഷ്നെസ് ഇൻഡിക്കേറ്റർ ആണ് അതിലൊന്ന്. മീനിന്റെ ശുദ്ധതയനുസരിച്ച് സ്ട്രിപ്പിന്റെ നിറം മാറും. മഞ്ഞ നിറമാണ് ശുദ്ധതയുടെ അടിസ്ഥാനം. ഇത് ചുവപ്പോ കാപ്പിക്കളറോ ആകുകയാണെങ്കിൽ പഴകിയതാണെന്ന് തിരിച്ചറിയാൻ സാധിക്കുമെന്ന് സിഫ്റ്റ് ഡയറക്ടർ ഡോ. സിൻ രവിശങ്കർ പറഞ്ഞു. മത്സ്യഫെഡ് ഔട്ട്ലെറ്റ് വഴി ഇവയ്ക്ക് പ്രചാരം നൽകാനാണ് തുടക്കത്തിൽ ഉ​ദ്ദേശിക്കുന്നത്. നിലവിൽ ഈ സ്ട്രിപ്പ് നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ്.

ശീതീകരിച്ച ഭക്ഷ്യോത്പന്നങ്ങളുടെ ​ഗുണമേൻമ അളക്കുന്ന ടൈം ടെംപറേച്ചർ ഇൻഡിക്കേറ്ററും സിഫ്റ്റ് വികസിപ്പിക്കുന്നുണ്ട്. ശീതീകരണത്തിലെ പ്രശ്നങ്ങൾ മൂലം അന്തരീക്ഷത്തിൽ നിന്ന് വിഷാംശങ്ങൾ ഭക്ഷ്യ വസ്തുക്കളിൽ കയറും. ഇവ ചെറിയ രാതിയിലായാൽപ്പോലും ദോഷകരമാണ്. രാത്രിയിൽ കടയടയ്ക്കുമ്പോൾ ഫ്രി‍ഡ്ജ് ഓഫ് ചെയ്യുന്നത് ശീതീകരിച്ച് സൂക്ഷിക്കുന്ന ഭക്ഷ്യ വസ്തുക്കളെ ബാധിക്കാം. സ്ട്രിപ്പ് ഉപയോ​ഗിച്ച് ഇതിന്റെ മേൻമ തിരിച്ചറിയാനാകും.

ഈ രണ്ട് ഉത്പന്നങ്ങളുടേയും നിർമാണം അവസാന ഘട്ടത്തിലാണ്. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ വിപണിയിൽ ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com