ഇടുക്കി : ഇടുക്കി ശാന്തന്‍പാറയില്‍ ദുരൂഹസാഹചരത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ ഫാമില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ നിലയിലാണ് മതൃദേഹം കണ്ടെത്തിയത്. ഇടുക്കി ശാന്തന്‍പാറ സ്വദേശി റിജോഷാണ് മരിച്ചത്.
റിജോഷിന്റെ ഭാര്യയും ഫാമിലെ മാനേജരും കഴിഞ്ഞദിവസം മുതല്‍ ഒളിവിലാണ്. ഇവരാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ സംശയം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ