തൃശൂര്‍: ചാലക്കുടി മേലൂരില്‍ നാല് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടികളെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകിട്ടാണ് വിദ്യാര്‍ത്ഥികളെ കാണാതായത്. വൈകിട്ട് സ്കൂള്‍ വിട്ട് ഇവര്‍ നാല് പേരും ഒരുമിച്ചാണ് ഇറങ്ങിയത്. കൊരട്ടി പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ