പരിശോധനയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമം : ഡോക്ടർ അറസ്റ്റിൽ

കുറവൻകോണത്തെ ഒ​രു സ്വകാര്യ ക്ലി​നി​ക്കി​ൽ വ​ച്ച്  യുവതിയെ ഡോക്ടർ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മിച്ചുവെന്നാണ് പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: രോ​ഗി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഡോ​ക്ട​ർ അറസ്റ്റിൽ. ഫോ​ർ​ട്ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ​ഗൈനക്കോളജിസ്റ്റായ ഡോക്ടർ സനൽകുമാറാണ് അറസ്റ്റിലായത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് ഡോക്ടററെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം കുറവൻകോണത്തെ ഒ​രു സ്വകാര്യ ക്ലി​നി​ക്കി​ൽ വ​ച്ച്  യുവതിയെ ഡോക്ടർ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മിച്ചുവെന്നാണ് പരാതി. ​മ്യൂ​സി​യം സി​ഐയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com