കഞ്ചാവ് ചെടികള്‍ കാന്‍സറും അല്‍ഷിമേഴ്‌സും മാറ്റും, സൗന്ദര്യം വര്‍ധിപ്പിക്കും; സസ്യശാസ്ത്ര ഗവേഷകര്‍

കഞ്ചാവുചെടിയില്‍നിന്ന് ലഭിക്കുന്ന എണ്ണ, പിണ്ണാക്ക് എന്നിവ സൗന്ദര്യവര്‍ധക ഉത്പന്ന വ്യവസായത്തിന് ഏറെ സഹായകമാകും
കഞ്ചാവ് ചെടികള്‍ കാന്‍സറും അല്‍ഷിമേഴ്‌സും മാറ്റും, സൗന്ദര്യം വര്‍ധിപ്പിക്കും; സസ്യശാസ്ത്ര ഗവേഷകര്‍

തേഞ്ഞിപ്പലം: കഞ്ചാവ് ചെടികള്‍ നിരവധി രോഗങ്ങള്‍ക്ക് മരുന്നായി ഉപയോഗിക്കാം എന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ലോകത്തിന് തന്നെ ഭീഷണിയാകുന്ന രോഗങ്ങളായ കാന്‍സര്‍, അല്‍ഷിമേഴ്‌സ് എന്നിവയുടെ ചികിത്സയ്ക്ക് വരെ കഞ്ചാവ് ഫലപ്രദമാണെന്നാണ് സസ്യശാസ്ത്ര ഗവേഷകരുടെ വാദം. കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റി സമ്മേളേനത്തിലാണ് കഞ്ചാവിന്റെ ഗുണഫലങ്ങളെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചത്. 

കാന്‍സറും അല്‍ഷിമേഴ്‌സും കൂടാതെ നാഡി രോഗങ്ങള്‍ക്കും ഇത് സഹായകമാകും. കൂടാതെ കഞ്ചാവുചെടിയില്‍നിന്ന് ലഭിക്കുന്ന എണ്ണ, പിണ്ണാക്ക് എന്നിവ സൗന്ദര്യവര്‍ധക ഉത്പന്ന വ്യവസായത്തിന് ഏറെ സഹായകമാണെന്നും ഇവര്‍ പറഞ്ഞു. ദേശീയ സസ്യശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ ഡോ. സരോജ്കാന്ത് ബാരിക്കും ഡോ. സുധീര്‍ ശുക്ലയുടേയുമാണ് കണ്ടെത്തല്‍. എന്‍ബിആര്‍ഐ (നാഷണല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്) യിലെ ശാസ്ത്രജ്ഞരാണ് ഇരുവരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com