പിണറായി സര്‍ക്കാറിന്റെ ഏറ്റവും ചെലവേറിയ കേസ് സോളാര്‍; ഉമ്മന്‍ചാണ്ടിക്ക് എതിരെ വാദിക്കാന്‍ അഭിഭാഷകന് കൊടുത്തത് 1.20കോടി രൂപ

പിണറായി വിജയന്‍ സര്‍ക്കാര്‍ ഒരു കേസ് വാദിക്കാനായി നല്‍കിയ ഏറ്റവും ഉയര്‍ന്ന ഫീസ് ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കരുതെന്ന് വാദിക്കാന്‍ നല്‍കിയ 34 ലക്ഷം രൂപയാണ് എന്നാണ് സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞത്
പിണറായി സര്‍ക്കാറിന്റെ ഏറ്റവും ചെലവേറിയ കേസ് സോളാര്‍; ഉമ്മന്‍ചാണ്ടിക്ക് എതിരെ വാദിക്കാന്‍ അഭിഭാഷകന് കൊടുത്തത് 1.20കോടി രൂപ

കൊച്ചി: പിണറായി വിജയന്‍ സര്‍ക്കാര്‍ ഒരു കേസ് വാദിക്കാനായി നല്‍കിയ ഏറ്റവും ഉയര്‍ന്ന ഫീസ് ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കരുതെന്ന് വാദിക്കാന്‍ നല്‍കിയ 34 ലക്ഷം രൂപയാണ് എന്നാണ് സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍, സോളാര്‍ കമ്മീഷന്‍ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജിക്കെതിരെ വാദിക്കാന്‍ സര്‍ക്കാര്‍ ചെലവാക്കിയത് 1.20കോടി രൂപയെന്ന് വിവരാവകാശ രേഖ. ഇതടക്കം ഒരു കേസിന് 34 ലക്ഷം രൂപയ്ക്ക് മേല്‍ അഭിഭാഷക ഫീസ് നാല് കേസുകളില്‍ നല്‍കിയിട്ടുണ്ടെന്നും പ്രോപര്‍ ചാനല്‍ എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റ് എംകെ ഹരിദാസിന് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

അഭിഭാഷക ഫീസ് ഇനത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ചെലവാക്കിയ കേസ് ഏതെന്ന് നിയമസഭയില്‍ സണ്ണി ജോസഫ് എംഎല്‍എയാണ് ചോദ്യം ഉന്നയിച്ചത്. നിയമമന്ത്രി എകെ ബാലന്റെ മറുപടി ഷുഹൈബ് വധക്കേസ് എന്നായിരുന്നു.

ഉമ്മന്‍ചാണ്ടിക്കതിരെ ഹൈക്കോടതിയില്‍ വാദിക്കാന്‍ സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാറിനാണ് സര്‍ക്കാര്‍ 1.20 കോടി നല്‍കിയത്. ഹൈക്കോടതിയില്‍ സീനിയര്‍ അഭിഭാഷകന്‍ വിജയ് ഹന്‍സാരിയ 76.82ലക്ഷം ഫീസ് ആവശ്യപ്പെട്ട ഒരു കേസിന് 64.40ലക്ഷം രൂപ നല്‍കി.  മറ്റൊരു കേസില്‍ ഹരേന്‍ പി റാവലിന് 64ലക്ഷം രൂപയും അനിവദിച്ചു. രണ്ടു കേസുകള്‍ക്ക് ഹാജരായ പല്ലവ് സിസോദിയക്ക് 45ലക്ഷം രൂപ അനുവദിച്ചു. 10 കേസുകളില്‍ ഹാജരായ ജയ്ദീപ് ഗുപതയ്ക്ക് 45ലക്ഷം രൂപ നല്‍കാനുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com