പുകവലിച്ചത് വീട്ടുകാരെ അറിയിക്കുമെന്ന് ഭയന്ന് ജാതി തോട്ടത്തില്‍ ഒളിച്ചു; തൃശൂരില്‍ നിന്ന് കാണാതായ നാല് വിദ്യാര്‍ത്ഥികളേയും കണ്ടെത്തി

സ്‌കൂള്‍ വിട്ട് ഒരുമിച്ച് ഇറങ്ങിയ കുട്ടികള്‍ ജാതിത്തോട്ടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു
പുകവലിച്ചത് വീട്ടുകാരെ അറിയിക്കുമെന്ന് ഭയന്ന് ജാതി തോട്ടത്തില്‍ ഒളിച്ചു; തൃശൂരില്‍ നിന്ന് കാണാതായ നാല് വിദ്യാര്‍ത്ഥികളേയും കണ്ടെത്തി

തൃശൂര്‍: ചാലക്കുടി മേലൂരില്‍ നിന്ന് കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. ജാതി തോട്ടത്തില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ നാട്ടുകാരാണ് വിദ്യാര്‍ത്ഥികളെ കണ്ടെത്തിയത്. പുകവലിയ്ക്കുന്നത് അധ്യാപകന്‍ കണ്ടെത്തിയെന്നും വീട്ടില്‍ പറയുമോ എന്ന് പേടിച്ചാണ് ഒളിച്ചിരുന്നത് എന്നുമാണ് വിദ്യാര്‍ത്ഥികള്‍ പൊലീസിനൊട് പറഞ്ഞത്. സ്‌കൂള്‍ വിട്ട് ഒരുമിച്ച് ഇറങ്ങിയ കുട്ടികള്‍ ജാതിത്തോട്ടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. 

കഴിഞ്ഞ ദിവസമാണ് ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന നാല് ആണ്‍കുട്ടികളെ കാണാതാകുന്നത്. കുട്ടികളെ ഒരുമിച്ച് കാണാതായത് നാട്ടുകാരെ ആശങ്കയിലാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com