പുസ്തക രൂപത്തിലുള്ള ‍ഡ്രൈവിങ് ലൈസൻസ് കാർഡാക്കിയോ? അല്ലാത്തപക്ഷം ബുദ്ധിമുട്ടും

ബുക്ക് ഫോമിലുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ കാര്‍ഡിലേക്ക് മാറ്റണമെന്ന അറിയിപ്പുമായി പൊലീസ്
പുസ്തക രൂപത്തിലുള്ള ‍ഡ്രൈവിങ് ലൈസൻസ് കാർഡാക്കിയോ? അല്ലാത്തപക്ഷം ബുദ്ധിമുട്ടും

തിരുവനന്തപുരം: ബുക്ക് ഫോമിലുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ കാര്‍ഡിലേക്ക് മാറ്റണമെന്ന അറിയിപ്പുമായി പൊലീസ്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നല്‍കിയത്. കേരളാ പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് അറിയിപ്പ് പങ്കുവെച്ചിരിക്കുന്നത്. 

പഴയ രൂപത്തിലുള്ള ലൈസന്‍സ് ഉപയോഗിക്കുന്നവര്‍ ഉടനെ ബന്ധപ്പെട്ട ആര്‍ടിഒ / സബ് ആര്‍ടി ഓഫീസുകളില്‍ ബന്ധപ്പെട്ട് കാര്‍ഡ് ഫോമിലേക്ക് ഉടന്‍ മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം ഡ്രൈവിങ് ലൈസന്‍സ് പുതുക്കുവാനും, മറ്റ് സര്‍വീസുകള്‍ക്കും തടസം നേരിടുമെന്നാണ് മുന്നറിയിപ്പ്.

പോസ്റ്റിന്റെ പൂർണ രൂപം

കേരളത്തിലെ മുഴുവൻ ഡ്രൈവിംഗ് ലൈസൻസുകളും കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ പുതിയ സോഫ്റ്റ് വെയർ ആയ "സാരഥി" യിലേക്ക് പോർട്ട് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ബുക്ക് ഫോമിലുള്ള ഡ്രൈവിംഗ് ലൈസൻസുകൾ കാർഡിലേക്ക് മാറ്റണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. ഇപ്പോഴും പഴയ രൂപത്തിലുള്ള ലൈസൻസ് ഉപയോഗിക്കുന്നവർ ഉടനെ ബന്ധപ്പെട്ട ആർ.ടി.ഒ / സബ് ആർ.ടി ഓഫീസുകളിൽ ബന്ധപ്പെട്ട് കാർഡ് ഫോമിലേക്ക് ഉടൻ മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം ഡ്രൈവിംഗ്
ലൈസൻസ് പുതുക്കുവാനും, മറ്റ് സർവീസുകൾക്കും തടസ്സം നേരിടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com