സ്‌കൂള്‍ കായിക മേളയില്‍ വീണ്ടും ഹാമര്‍ അപകടം: സ്ട്രിങ് പൊട്ടി വീണു; വിദ്യാര്‍ത്ഥിക്ക് പരിക്ക്

: സ്‌കൂള്‍ കായിക മേളക്കിടെ വീണ്ടും ഹാമര്‍ ത്രോ അപകടം
സ്‌കൂള്‍ കായിക മേളയില്‍ വീണ്ടും ഹാമര്‍ അപകടം: സ്ട്രിങ് പൊട്ടി വീണു; വിദ്യാര്‍ത്ഥിക്ക് പരിക്ക്

കോഴിക്കോട്: സ്‌കൂള്‍ കായിക മേളക്കിടെ വീണ്ടും ഹാമര്‍ ത്രോ അപകടം. കോഴിക്കോട് റവന്യു ജില്ലാ സ്‌കൂള്‍ കായിക മേളക്കിടെയാണ് അപകടമുണ്ടായത്. എറിയാനുള്ള ശ്രമത്തിനിടെ സ്ട്രിങ് പൊട്ടി ഹാമര്‍ വീഴുകയായിരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥി ടിടി മുഹമ്മദ് നിഷാദിന്റെ ഇടത് കയ്യിലെ വിരല്‍ ഒടിഞ്ഞു.

സ്ട്രിങ് പൊട്ടിയതോടെ വിദ്യാര്‍ത്ഥി കാലുതെറ്റി വീഴുകയായിരുന്നു. സബ് ജില്ലയില്‍ അഞ്ച് കിലോയാണ് എറിഞ്ഞത്. റവന്യു ജില്ലയില്‍ ഏഴര കിലോയാണ് തന്നത്. അതിന്റെ ഭാരം അധികമായി തെറിച്ചു വീഴുകയായിരുന്നു എന്ന് പരിക്ക് പറ്റിയ വിദ്യാര്‍ത്ഥി പറഞ്ഞു. ആദ്യ റൗണ്ടില്‍ ഏഴര കിലോ എറിഞ്ഞു. രണ്ടാമത്തെ റൗണ്ടില്‍ എറിയാന്‍ സമയത്താണ് അപകടം നടന്നത്.

അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ വീണ് തലയ്ക്ക് പരുക്കേറ്റ വിദ്യാര്‍ത്ഥി ആഭില്‍ ജോണ്‍സണ്‍ മരിച്ചതിന്റെ ഓര്‍മ്മ മറയുന്നതിന് മുന്നേയാണ് പുതിയ അപകട സംഭവവം.

പാലാ മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തില്‍ ഹാമര്‍ ത്രോ മത്സരങ്ങള്‍ നടക്കുന്നതിന് ഇടയിലായിരുന്നു അപകടം.  ജാവലിന്‍ മത്സരത്തിന്റെ വോളന്റിയറായിരുന്നു അഫീല്‍. ജാവലിന്‍ എടുക്കാനായി ഗ്രൗണ്ടിലേക്ക് പോകവെ മൂന്ന് കിലോ തൂക്കമുള്ള ഹാമര്‍ തലയില്‍ വന്ന് വീഴുകയായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com