അയോധ്യ വിധിയെക്കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്; എം സ്വരാജിന് എതിരെ ഡിജിപിക്ക് യുവമോര്‍ച്ചയുടെ പരാതി

അയോധ്യ വിധിയുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എം സ്വരാജ് എംഎല്‍എക്ക് എതിരെ ഡിജിപിക്ക് പരാതി.
അയോധ്യ വിധിയെക്കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്; എം സ്വരാജിന് എതിരെ ഡിജിപിക്ക് യുവമോര്‍ച്ചയുടെ പരാതി


തിരുവനന്തപുരം: അയോധ്യ വിധിയുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എം സ്വരാജ് എംഎല്‍എക്ക് എതിരെ ഡിജിപിക്ക് പരാതി. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവാണ് പരാതി നല്‍കിയത്. സുപ്രീം കേടതി വിധി വന്നതിന് പിന്നാലെയായിരുന്നു സ്വരാജ് പോസ്റ്റിട്ടത്. 'വര്‍ത്തമാന ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ, നിങ്ങളിപ്പോഴും പ്രതീക്ഷിക്കുന്നുവോ എന്നായിരുന്നു പോസ്റ്റ്. ഇതിന് പിന്നീലെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

 'സിപിഎം നേതാവ് എം സ്വരാജ് എംഎല്‍എയുടെ എഫ്ബി പോസ്റ്റിനെതിരെ ഡിജിപിക്ക് ക്ക് പരാതി അയച്ചിട്ടുണ്ട്. അയോധ്യ കേസ് വിധിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ പരസ്പരം ആശങ്കയും സ്പര്‍ദ്ധയും വിദ്വേഷവുമുണ്ടാക്കാന്‍ പാകത്തിലുള്ളതോ അത്തരത്തിലുള്ള ചിന്ത ഉണര്‍ത്തുന്നതോ പ്രകോപനമുണ്ടാക്കുന്നതോ ആയ പോസ്റ്റുകള്‍ക്കും പ്രസ്ഥാവനകളള്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ച മുഖ്യമന്ത്രിയും ഡിജിപിയും ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാത്തപക്ഷം നേരിട്ട് കോടതിയെ സമീപിക്കും.'- പ്രകാശ് ബാബു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കു നല്‍കാനാണ് സുപ്രീം കോടതി വിധി. പള്ളി പണിയുന്നതിനു മുസ്ലിംകള്‍ക്കു പകരം ഭൂമി നല്‍കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു.

അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ ഉടമാവകാശം സ്ഥാപിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ലെന്ന് കോടതി വിലയിരുത്തി. അതേസമയം ബാബരി പള്ളി തകര്‍ത്തത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്. പള്ളി പണിയാന്‍ മുസ്ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ പകരം ഭൂമി നല്‍കണം. ഇതിനായി മൂന്നു മാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com