മരിച്ച ജീവനക്കാരനെ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്; സ്ഥിരപ്പെടുത്തിയത് കാട്ടാന ചവിട്ടിക്കൊന്ന ജീവനക്കാരനെ

കാട്ടാനയുടെ ആക്രമണത്തില്‍പ്പെട്ടാണ് നാഗരാജ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിലിരിക്കെ 2018 ഡിസംബര്‍ 14നായിരുന്നു മരണം
മരിച്ച ജീവനക്കാരനെ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്; സ്ഥിരപ്പെടുത്തിയത് കാട്ടാന ചവിട്ടിക്കൊന്ന ജീവനക്കാരനെ

മറയൂര്‍: മരിച്ച ജീവനക്കാരനെ സ്ഥിരപ്പെടുത്തി വനം വകുപ്പിന്റെ ഉത്തരവ്. മൂന്നാര്‍ ഡിവിഷനില്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ താത്കാലിക വാച്ചറായിരുന്ന നാഗരാജ്(46)നെയാണ് സ്ഥിരപ്പെടുത്തിക്കൊണ്ട് വനം വകുപ്പ് ഉത്തരവിറക്കിയത്. നാഗരാജ് മരിച്ചതിന്റെ 325ാം ദിവസമാണ് ഉത്തരവ് വരുന്നത്.

നവംബര്‍ മൂന്നിനാണ് നാഗരാജിനെ സ്ഥിരപ്പെടുത്തി ഉത്തരവിറങ്ങിയത്. കാട്ടാനയുടെ ആക്രമണത്തില്‍പ്പെട്ടാണ് നാഗരാജ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിലിരിക്കെ 2018 ഡിസംബര്‍ 14നായിരുന്നു മരണം. വനം വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ഡോ ആഷാ തോമസാണ് ജീവനോടെയില്ലാത്ത ജീവനക്കാരനെ സ്ഥിരപ്പെടുത്തി ഉത്തരവിറക്കിയത്.

ചിന്നാര്‍ വന്യജീവി സങ്കേതിത്തിനുള്ളില്‍ ചുങ്കം ഔട്ട് പോസ്റ്റില്‍ നിന്ന് ജോലി ചെയ്ത് മടങ്ങവെയാണ് കാട്ടനയുടെ ആക്രമണത്തില്‍ നാഗരാജിന് പരിക്കേറ്റത്. കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെ മരിച്ചു. 2013ല്‍ വാച്ചര്‍മാരെ സ്ഥിരപ്പെടുത്തുന്ന ഉത്തരവില്‍ അര്‍ഹതയുണ്ടായിട്ടും നാഗരാജ് ഉള്‍പ്പെട്ടില്ല. അന്നത്തെ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവെ ഉള്‍ക്കൊള്ളിച്ചാണ് നവംബര്‍ മൂന്നിന് വീണ്ടും സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com