ജെയ്ക്കിന് പിന്നാലെ വി പി സാനുവും വിവാഹപന്തലിലേക്ക്; താലി ചാര്‍ത്തുന്നത് ഗാഥയെ 

സാനു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്
ജെയ്ക്കിന് പിന്നാലെ വി പി സാനുവും വിവാഹപന്തലിലേക്ക്; താലി ചാര്‍ത്തുന്നത് ഗാഥയെ 

മലപ്പുറം: എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വിപി സാനു വിവാഹിതനാകുന്നു. ഡിസംബര്‍ 30നാണ് വിവാഹം. സാനു തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ
അറിയിച്ചത്. രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷക വിദ്യാര്‍ഥി ഗാഥ എം ദാസാണ് വധു.

മലപ്പുറം വളാഞ്ചേരിയിലെ സാഗര്‍ ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 30 ന് വൈകിട്ട് നാലിനും എട്ടിനും ഇടയില്‍ വിവാഹ സത്കാരം നടക്കും. എസ് എഫ് ഐ ദേശീയ സെക്രട്ടറി മയൂഖ് ബിശ്വാസടക്കമുള്ളവര്‍ വിവാഹത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇടതു സ്ഥാനാര്‍ത്ഥിയായിരുന്നു വി പി സാനു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com