രാജ്യാന്തര ചലച്ചിത്ര മേള; ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് മുതൽ 

മേളയിൽ പങ്കെടുക്കാനുള്ള ഡെലിഗേറ്റ് പാസിനായി ഓൺലൈനിൽ ഇന്ന് മുതൽ രജിസ്ട്രേഷൻ ആരംഭിക്കും
രാജ്യാന്തര ചലച്ചിത്ര മേള; ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് മുതൽ 

തിരുവനന്തപുരം: 24ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഡിസംബര്‍ ആറിന് തിരുവനന്തപുരത്ത് തിരി തെളിയും. മേളയിൽ പങ്കെടുക്കാനുള്ള ഡെലിഗേറ്റ് പാസിനായി ഓൺലൈനിൽ ഇന്ന് മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. രാവിലെ പത്ത് മണി മുതലാണ് രജിസ്ട്രേഷൻ ആരംഭിക്കുന്നത്. ഓണ്‍ലൈന്‍ രജിസ്ട്രേഷനു വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്തു നല്‍കുന്നതിനായി തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കും. 

1000 രൂപയാണ് പൊതു വിഭാഗത്തിനുള്ള ഡെലിഗേറ്റ് ഫീസ്. നവംബര്‍ 26 മുതല്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ 1500 രൂപ അടയ്ക്കേണ്ടി വരും. ചലച്ചിത്ര- ടിവി രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ക്കും നവംബര്‍ 15 മുതല്‍ 25 വരെയും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നവംബര്‍ 20 മുതല്‍ 25 വരെയും രജിസ്ട്രേഷന്‍ നടത്താം. 

ഡിസംബര്‍ ആറ് മുതല്‍ 13 വരെയാണ് തിരുവനന്തപുരത്ത് ചലച്ചിത്ര മേള അരങ്ങേറുന്നത്. ഡിസംബര്‍ ആറിന്‌ വൈകിട്ട് ആറിന്‌ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക മന്ത്രി എകെ ബാലൻ ചടങ്ങിൽ അധ്യക്ഷനാവും. മലയാളത്തിലെ മികച്ച സിനിമകളില്‍ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശാരദയാണ് ഉദ്ഘാടനച്ചടങ്ങിലെ മുഖ്യാതിഥിയായി എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com