കാസര്‍കോട് പെയ്തത് 1528 മില്ലിമീറ്റര്‍ മഴ ; തുലാവര്‍ഷത്തില്‍ സംസ്ഥാനത്ത് 59 ശതമാനം അധികമഴ ലഭിച്ചെന്ന് കാലാവസ്ഥ വകുപ്പ്

കാസര്‍കോട്ടാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 1528 മില്ലിമീറ്റര്‍. ഇത് ശരാശരിയേക്കാള്‍ 432 ശതമാനം അധികമാണ്
കാസര്‍കോട് പെയ്തത് 1528 മില്ലിമീറ്റര്‍ മഴ ; തുലാവര്‍ഷത്തില്‍ സംസ്ഥാനത്ത് 59 ശതമാനം അധികമഴ ലഭിച്ചെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. അടുത്ത നാലു ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. തുലാവര്‍ഷം തുടങ്ങി ഇതുവരെ ഇരട്ടിയിലേറെ മഴയാണ് ലഭിച്ചത്.

കേരളത്തില്‍ തുലാവര്‍ഷം തുടങ്ങി ഇതുവരെ 59 ശതമാനം അധികമഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥ കേന്ദ്രം അധികൃതര്‍ വ്യക്തമാക്കി. 392 മില്ലീലിറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ 642 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്.

കാസര്‍കോട്ടാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 1528 മില്ലിമീറ്റര്‍. ഇത് ശരാശരിയേക്കാള്‍ 432 ശതമാനം അധികമാണ്. എറണാകുളത്ത് 149 ശതമാനം അധികമഴയും ലഭിച്ചു. അതേസമയം തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ യഥാക്രമം രണ്ടു ശതമാനം, മൂന്നു ശതമാനം എന്നിങ്ങനെ മഴ കുറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com