ഭീമന്‍ മത്സ്യം എന്നുകരുതി വലിച്ചു കയറ്റിയത് വിമാനഭാഗം! 40 വര്‍ഷം പഴക്കമുള്ള എന്‍ജിന്‍ കണ്ട് അമ്പരപ്പ് മാറാതെ മത്സ്യത്തൊഴിലാളികള്‍ 

മുനമ്പം അഴിമുഖത്തിനു വടക്ക് പടിഞ്ഞാറ്  പുറംകടലിൽ  വെച്ചാണ് എന്‍ജിന്‍ വലയിൽ കുടുങ്ങിയത്
ഭീമന്‍ മത്സ്യം എന്നുകരുതി വലിച്ചു കയറ്റിയത് വിമാനഭാഗം! 40 വര്‍ഷം പഴക്കമുള്ള എന്‍ജിന്‍ കണ്ട് അമ്പരപ്പ് മാറാതെ മത്സ്യത്തൊഴിലാളികള്‍ 

മുനമ്പത്തുനിന്ന് ഞായറാഴ്ച കടലിൽ പൊയ സീലൈൻ ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ കടലിൽ നിന്നും വല വലിച്ചപ്പോൾ ഒന്ന് അമ്പരന്നു. വലയുടെ ഭാരം കാരണം ഭീമൻ മത്സ്യം കുടുങ്ങിയെന്നാണ് ഇവർ ആദ്യം കരുതിയത്. പക്ഷെ വല വലിച്ചു കയറ്റിയതും ആ സന്തോഷം അമ്പരപ്പായി. സം​ഗതി മീൻ ഒന്നുമല്ല, തുരുമ്പിച്ച ഒരു വലിയ എൻജിൻ ആയിരുന്നു. 

മുനമ്പം അഴിമുഖത്തിനു വടക്ക് പടിഞ്ഞാറ്  പുറംകടലിൽ  വെച്ചാണ് ഇതു വലയിൽ കുടുങ്ങിയതെന്നു  തൊഴിലാളികൾ പറയുന്നു. 1500 കിലോഗ്രാം തൂക്കം കണക്കാക്കുന്ന  യന്ത്രഭാ​ഗം കരയിലെത്തിച്ചതിനു  ശേഷം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഹെലികോപ്ടറിന്റെ എൻജിൻ ആണോയെന്ന സംശയത്തെതുടർന്ന് നേവൽ എയർക്രാഫ്റ്റ് യാർഡിൽ വിവരമറിയിച്ചു. നേവിയും കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും ഇന്റലിജന്റ്സ് ബ്യൂറോ ഉദ്യോഗസ്ഥരും ചേർന്ന് കൂടുതൽ പരിശോധനകൾ നടത്തി. 

പരിശോധനകൾക്കൊടുവിൽ 40വർഷത്തോളം പഴക്കമുള്ള യുദ്ധവിമാനത്തിന്റെ ഭാ​ഗമാണ് വലയിൽ കുടുങ്ങിയ തുരുമ്പിച്ച യന്ത്രം എന്ന് കണ്ടെത്തി. യുദ്ധവിമാനങ്ങളിൽ ഇപ്പോൾ ജെറ്റ് എൻജിനുകളാണ് ഉപയോ​ഗിക്കുന്നതെന്നും ഇത് 40വർഷം മുമ്പ് ഉപയോ​ഗിച്ചിരുന്ന യുദ്ധവിമാനത്തിലെ ഭാ​ഗമാണെന്നും നാവികസേനാ വക്താവ് അറിയിച്ചു. എൻജിൻ തുരുമ്പിച്ചിരിക്കുന്നതിനാൽ കൂടുതൽ പരിശോധനകൾ നടത്തിയാൽ മാത്രമേ ഏത് തരം യുദ്ധവിമാനത്തിൽ ഉപയോ​ഗിച്ചതാണ് ഇതെന്ന് കണ്ടെത്താൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com