വാളയാര്‍ പീഡനം; പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

പാലക്കാട്‌ പോക്‌സോ കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഇരകളുടെ അമ്മ നല്‍കിയ ഹര്‍ജി ജസ്റ്റിസ് ഹരിപ്രസാദ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് പരിഗണിക്കുക
വാളയാര്‍ പീഡനം; പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

പാലക്കാട്: വാളയാര്‍ സഹോദരിമാരുടെ മരണത്തില്‍ പ്രതികളായവരെ വെറുതെ വിട്ട കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഇരകളുടെ അമ്മ നല്‍കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പാലക്കാട്‌ പോക്‌സോ കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഇരകളുടെ അമ്മ നല്‍കിയ ഹര്‍ജി ജസ്റ്റിസ് ഹരിപ്രസാദ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് പരിഗണിക്കുക. 

കേസിന്റെ അന്വേണത്തിലും, വിചാരണ ഘട്ടത്തിലും ഗുരുതര പിഴവുണ്ടായെന്ന് ഹര്‍ജിയില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി. ജില്ലാ ശിശുക്ഷേമ സമിതിയും പ്രോസിക്യൂഷനും പ്രതികളെ സഹായിച്ചു. 
ആദ്യ പെണ്‍കുട്ടിയുടെ മരണത്തിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം നടന്നുവെന്ന വ്യക്തമാക്കുന്ന കണ്ടെത്തലുകള്‍ ഉണ്ടായിട്ടും പൊലീസ് അത് അവഗണിച്ചുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. 

പതിമൂന്ന് വയസുകാരി മരിച്ച കേസിലെ പ്രതി പാലക്കാട് പുതുശേരി സ്വദേശി മധു, ഒന്‍പതുവയസുകാരിയുടെ ദുരൂഹമരണക്കേസിലെ പ്രതി വയലാര്‍ നാഗംകുളങ്ങര സ്വദേശി പ്രദീപ്കുമാര്‍ എന്നിവരെ വെറുതെ വിട്ട കീഴ്‌ക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍. അഡ്വ സി പി ഉദയഭാനു മുഖേനയാണ് അപ്പീല്‍ നല്‍കിയത്. കേസിലെ മറ്റ് പ്രതികളെ വെറുതെ വിട്ടതിനെതിരായ അപ്പീല്‍ അടുത്ത ദിവസം ഫയല്‍ ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com