അയ്യപ്പഭക്തരുടെ വിജയം; പിണറായി സര്‍ക്കാരിന് തിരിച്ചടിയെന്ന് കെ സുരേന്ദ്രന്‍

ശബരിമല യുവതീപ്രവേശന വിധി പുനപ്പരിശോധിക്കാന്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി നടപടി അയ്യപ്പഭക്തരുടെ വിജയമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.
അയ്യപ്പഭക്തരുടെ വിജയം; പിണറായി സര്‍ക്കാരിന് തിരിച്ചടിയെന്ന് കെ സുരേന്ദ്രന്‍

കൊച്ചി: ശബരിമല യുവതീപ്രവേശന വിധി പുനപ്പരിശോധിക്കാന്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി നടപടി അയ്യപ്പഭക്തരുടെ വിജയമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.' ആശ്വാസം. അയ്യപ്പഭക്തരുടെ വിജയം. യുവതീപ്രവേശനത്തിനായി സത്യവാങ്മൂലം നല്‍കിയ പിണറായി സര്‍ക്കാരിന് തിരിച്ചടി'- സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ശബരിമലയില്‍ അവിശ്വാസികളെ കയറ്റാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു. ശബരിമല കേസ് സുപ്രിംകോടതി വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തില്‍ സ്‌റ്റേ ഇല്ലെന്ന കാരണത്താല്‍ ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റാന്‍ പിണറായി വിജയന്‍ ശ്രമിക്കരുതെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

കോടതിയില്‍ സ്‌റ്റേ ഇല്ല എന്നതിന്റെ പേരില്‍ അതിന് ശ്രമിച്ചാല്‍ അത് വിശ്വാസികള്‍ അനുവദിക്കില്ല. പന്ത് പിണറായിയുടെ കോര്‍ട്ടിലാണ്. പിണറായി സൂത്രപണിക്ക് ശ്രമിക്കരുത്. പുനപരിശോധന ഹര്‍ജി കോടതി അംഗികരിച്ചതിന് തുല്യമാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു.

വീണ്ടും കള്ളക്കളിക്ക് ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭം നടക്കും. മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശന കാര്യത്തലും സര്‍ക്കാര്‍ അഭിപ്രായം പറയണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

തവിശ്വാസത്തിന്റെ അവിഭാജ്യ ഘടകങ്ങള്‍ എന്തൊക്കെ എന്നതിലും അതില്‍ കോടതികള്‍ക്ക് എത്രത്തോളം ഇടപെടാം എന്നതിലും വിശാല ബെഞ്ച് തീരുമാനമെടുക്കണമെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസ് മാറ്റിയത്. ഇക്കാര്യത്തില്‍ തീരുമാനം വരുന്നതു വരെ ശബരിമല പുനപ്പരിശോധനാ ഹര്‍ജികളിലെ തീരുമാനം മാറ്റിവയ്ക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com