'ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യവും ഒറ്റയടിക്ക് നഷ്ടമായി'; നടുക്കടലില്‍ ബോട്ട് മുങ്ങുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍

ദ്വീപിലെ ബോട്ടില്‍ മത്സ്യത്തൊഴിലാളികള്‍ പട്ടണം ഹാര്‍ബറില്‍ എത്തിയതായും കുറിപ്പില്‍ വ്യക്തമാക്കുന്നു
'ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യവും ഒറ്റയടിക്ക് നഷ്ടമായി'; നടുക്കടലില്‍ ബോട്ട് മുങ്ങുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍

കൊച്ചി: ദിവസങ്ങള്‍ക്ക് മുന്‍പ് അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട മഹ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയാണ് ലഭിച്ചത്. കനത്ത മഴയ്ക്കുളള സാധ്യത മുന്നില്‍ കണ്ട് വിവിധ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. മഴയ്ക്ക് ഒപ്പം ശക്തമായ കാറ്റ് വീശാനുളള സാധ്യത കണക്കിലെടുത്ത് കടലില്‍ മീന്‍ പിടിക്കാന്‍ പോകരുതെന്ന മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിരുന്നു. കടലില്‍ മീന്‍ പിടിക്കാന്‍ പോയ ബോട്ടുകളില്‍ ചിലതിനെ കാണാനില്ലെന്ന വാര്‍ത്തകള്‍ തീരപ്രദേശങ്ങളില്‍ ആശങ്കയും വിതച്ചു. ഇപ്പോള്‍ നടുക്കടലില്‍ വെളളം കയറി ബോട്ട് മുങ്ങിപ്പോകുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

'ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യവും ഒറ്റയടിക്ക് നടുക്കടലില്‍ മുങ്ങിപ്പോകുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍' എന്ന ആമുഖത്തോടെ വിപിന്‍ ദാസ് തോട്ടത്തില്‍ എന്ന വ്യക്തിയാണ് ഫെയ്‌സ്ബുക്കില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.മഹ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി വരുന്നതിനിടയില്‍ വെള്ളം കയറി ബോട്ട് നടുക്കടലില്‍ മുങ്ങിയതായി കുറിപ്പില്‍ പറയുന്നു.

കരയില്‍ നിന്ന് 136 നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലില്‍ മുങ്ങിപ്പോകുന്ന ബോട്ടിന്റെ ദൃശ്യങ്ങള്‍ കൂടെ അകമ്പടിയായുണ്ടായിരുന്ന ബോട്ടില്‍ നിന്ന് ദ്വീപുകാരനാണ് പകര്‍ത്തിയതെന്നും കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. ദ്വീപിലെ ബോട്ടില്‍ മത്സ്യത്തൊഴിലാളികള്‍ പട്ടണം ഹാര്‍ബറില്‍ എത്തിയതായും കുറിപ്പില്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com