'കൊമ്പ് വെട്ടാന്‍ കോടാലി പോരാ; 100 തരം വ്യത്യസ്ത മഴുവുമായി ജേക്കബ് തോമസ്; ഇനി ആയുധം 'പരശുരാമന്റെ മഴു'

വീണുകിടക്കുന്ന മരം മുറിക്കാന്‍ കോടാലി മതിയെങ്കിലും മരത്തിന് മുകളില്‍ കയറി കൊമ്പു വെട്ടാന്‍ മഴു തന്നെ വേണമെന്ന കാര്യത്തില്‍ സംശയമില്ല
'കൊമ്പ് വെട്ടാന്‍ കോടാലി പോരാ; 100 തരം വ്യത്യസ്ത മഴുവുമായി ജേക്കബ് തോമസ്; ഇനി ആയുധം 'പരശുരാമന്റെ മഴു'


ഷൊര്‍ണൂര്‍: ഒളിയമ്പുകളല്ല. ജേക്കബ് തോമസിന് പരശുരാമന്റെ മഴുവാണ് ഇനി ആുധം. പുതിയ  തട്ടകമായ ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസില്‍ നിന്ന് ആറന്മുള കണ്ണാടി പോലെയും ചുണ്ടന്‍ വള്ളത്തിന്റെ മാതൃക പോലെയും പെരുമ കേള്‍ക്കാന്‍ പരശുരാമന്റെ മഴു പുറത്തിറക്കുകയാണ് ഇദ്ദേഹം. 100 വ്യത്യസ്ത തരം മഴു  ഇവിടെ നിന്ന് പുറത്തിറങ്ങും.  ഒരുമാസത്തിനകം ഓണ്‍ലൈന്‍ വിപണികളിലുള്‍പ്പടെ ലഭ്യമാകും.

കന്യാകുമാരിയില്‍ നിന്ന് ഗോകര്‍ണത്തേക്കെറിഞ്ഞ പരശുരാമന്‍ കേരളം സൃഷ്ടിച്ച അതേ മഴു മെറ്റല്‍ ഇന്‍ഡസ്്ട്രീസില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത് ഏറെ ആലോചിച്ചാണെന്നു ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജേക്കബ് തോമസ് പറഞ്ഞു. വീണുകിടക്കുന്ന മരം മുറിക്കാന്‍ കോടാലി മതിയെങ്കിലും മരത്തിന് മുകളില്‍ കയറി കൊമ്പു വെട്ടാന്‍ മഴു തന്നെ വേണമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com