ശബരിമല വിധി; ആശയക്കുഴപ്പം മാറ്റാന്‍ ദേവസ്വം ബോര്‍ഡ്, നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യും

ശബരിമല കേസില്‍ സുപ്രീംകോടതിയില്‍ വാദിച്ച അഭിഭാഷകരുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ അന്തിമാഭിപ്രായം വ്യക്തമാക്കുകയുള്ളു
ശബരിമല വിധി; ആശയക്കുഴപ്പം മാറ്റാന്‍ ദേവസ്വം ബോര്‍ഡ്, നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിലെ സുപ്രീംകോടതി വിധിയില്‍ സ്വീകരിക്കേണ്ട തുടര്‍നിലപാടുകള്‍ ദേവസ്വംബോര്‍ഡ് തീരുമാനിക്കുക നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷം. ഇന്ന് പുതിയ ബോര്‍ഡിന്റെ ആദ്യ യോഗം ചേരുമെങ്കിലും, ശബരിമല കേസില്‍ സുപ്രീംകോടതിയില്‍ വാദിച്ച അഭിഭാഷകരുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ അന്തിമാഭിപ്രായം വ്യക്തമാക്കുകയുള്ളു. 

യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്തംബര്‍ 28ന് വന്ന വിധിക്ക് സ്റ്റേ ഇല്ലെന്ന സാഹചര്യമുണ്ടാക്കുന്ന ആശയക്കുഴപ്പത്തിലെ നിയമവശമാണ് പരിശോധിക്കുക. ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് എടുത്ത് ചാടി തീരുമാനം എടുക്കില്ലെന്നും, സര്‍ക്കാരിന്റെ തീരുമാനം അറിഞ്ഞതിന് ശേഷമാവും പ്രതികരിക്കുക എന്നും നിയുക്ത പ്രസിഡന്റ് എന്‍ വാസു പറഞ്ഞു. 

മണ്ഡലകാലം നാളെ ആരംഭിക്കാനിരിക്കെ ശബരിമലയിലേക്ക് ദര്‍ശനത്തിനായി എത്തുമെന്ന് തൃപ്തി ദേശായി ഉള്‍പ്പെടെയുള്ളവരുടെ പ്രഖ്യാപനമുണ്ട്. ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ തടയുമെന്ന് സംഘപരിവാര്‍ സംഘടനകളും വ്യക്തമാക്കി. ഇതോടെ ശബരിമല വീണ്ടും സംഘര്‍ഷ ഭൂമിയാവുമോ എന്ന ആശങ്ക ഉടലെടുത്തു കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com