വോട്ടര്‍ പട്ടിക : പേരുമാറ്റാനും ചേര്‍ക്കാനും ഇന്നുമുതല്‍ അപേക്ഷിക്കാം
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th November 2019 08:20 AM |
Last Updated: 16th November 2019 08:20 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം : സംസ്ഥാനത്തെ 28 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ 13 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും താമസം മാറിയവര്‍ക്ക് പേരു മാറ്റാനുമുള്ള അപേക്ഷ ഇന്നു മുതല്‍ നല്‍കാം. ഇന്നു മുതല്‍ 18 വരെയാണ് അപേക്ഷ നല്‍കാനാകുന്നത്. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കാണ് അപേക്ഷ നല്‍കേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു.
പന്ത്രണ്ടു ജില്ലകളിലായി 28 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലാണ് ഡിസംബര്‍ 17ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 18 ന് വോട്ടെണ്ണല്‍ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. കണ്ണൂര്‍ കോര്‍പറേഷനിലെ ഒരു വാര്‍ഡിലും വൈക്കം, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, തലശ്ശേരി മുനിസിപ്പാലിറ്റികളിലെ ഓരോ വാര്‍ഡിലും കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ രണ്ട് വാര്‍ഡുകളിലും ഉപതെരഞ്ഞെടുപ്പ് നടക്കും.
കൂടാതെ, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 21 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കും. വിജ്ഞാപനം 21 ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശപത്രിക 21 മുതല്‍ 28 വരെ സമര്‍പ്പിക്കാം. സൂക്ഷമപരിശോധന 29 ന് നടക്കും. പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 2 ആണ്.