ശബരിമല തീര്‍ഥാടനം; കുട്ടികളെ കാണാതായാല്‍ വേഗത്തില്‍ കണ്ടെത്തുന്നതിന് പൊലീസ് സംവിധാനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th November 2019 08:00 AM |
Last Updated: 16th November 2019 08:00 AM | A+A A- |

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടനത്തിന് എത്തുമ്പോള്‍ ഏതെങ്കിലും സാഹചര്യത്തില്‍ കുട്ടികളെ കാണാതായാല്‍ വേഗത്തില്‍ കണ്ടെത്തുന്നതിന് ജില്ലാ പൊലീസിന്റെ സംവിധാനം. സ്വകാര്യ മൊബൈല്‍ നെറ്റ്വര്‍ക്ക് സേവനദാതാക്കളുമായി ചേര്‍ന്ന് ആര്‍എഫ്‌ഐഡി എന്ന സംവിധാനത്തിന്റെ സഹായത്തോടെയാണ് കുട്ടികളെ കണ്ടെത്തുക.
തീര്‍ഥാടകരായി എത്തുന്ന കുട്ടികളുടെ കയ്യില്‍ പൊലീസ് ടാഗ് കെട്ടിക്കൊടുക്കും. പമ്പയിലുള്ള കണ്‍ട്രോള്‍ റൂമിലാണ് ടാഗ് നല്‍കുന്നത്. കുട്ടികളെ കാണാതായാല്‍ ഈ ടാഗ് ലോക്കേറ്റ് ചെയ്ത് കുട്ടികളെ കണ്ടെത്താനാവുമെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയദേവ് പറഞ്ഞു.