നവോത്ഥാനം പറഞ്ഞു കൊണ്ടിരുന്നാല്‍ വോട്ട് കിട്ടില്ല, അടുപ്പില്‍ തീ പുകയില്ല; പിണറായി സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍

തന്ത്രിയോടും മേല്‍ശാന്തിയോടും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള ആളാണ്
നവോത്ഥാനം പറഞ്ഞു കൊണ്ടിരുന്നാല്‍ വോട്ട് കിട്ടില്ല, അടുപ്പില്‍ തീ പുകയില്ല; പിണറായി സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍

കൊച്ചി: ശബരിമല വിഷയത്തിലെ നിലപാട് മാറ്റത്തില്‍ പിണറായി സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകുന്നുവെന്ന് ആശങ്ക പ്രകടിപ്പിച്ച പുന്നല ശ്രീകുമാറിന്റെ രാജാവിനേക്കാള്‍ രാജഭക്തി എന്ന പരാമര്‍ശം ഏറ്റെടുത്താണ് ജയശങ്കര്‍ ഫെയ്‌സ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചത്.

നവോത്ഥാനം പറഞ്ഞു കൊണ്ടിരുന്നാല്‍ വോട്ട് കിട്ടില്ല, അടുപ്പില്‍ തീ പുകയില്ലെന്ന് പിണറായി സര്‍ക്കാരിനെ പരിഹസിച്ച് കൊണ്ടുളള കുറിപ്പില്‍ ജയശങ്കര്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ശബരിമല ക്ഷേത്രത്തില്‍ യുവതികളെ നിര്‍ബാധം പ്രവേശിപ്പിക്കണം, സുപ്രീംകോടതി വിധി അപ്പാടെ നടപ്പാക്കണം, നവോത്ഥാന മൂല്യങ്ങള്‍ മങ്ങാതെ മായാതെ നിലനിര്‍ത്താന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട് എന്നു പറഞ്ഞ പുന്നല ശ്രീകുമാര്‍ ദേവസ്വം മന്ത്രി രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്നു എന്നൊരു കുത്തുവാക്കും പറഞ്ഞു.

ഇതൊന്നും കേട്ടാല്‍ പ്രകോപിതനാകുന്നയാളല്ല, സഖാവ് കടകംപള്ളി സുരേന്ദ്രന്‍. അദ്ദേഹം ദേവസ്വം മന്ത്രി മാത്രമല്ല സഹകരണ മന്ത്രി കൂടിയാണ്. തന്ത്രിയോടും മേല്‍ശാന്തിയോടും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള ആളാണ്.

അതുകൊണ്ട് പുന്നലയുടെ വാക്കിന് പുല്ലുവിലയാണ്. ആക്ടിവിസ്റ്റുകളെ ശബരിമല കയറ്റുന്ന പ്രശ്‌നമില്ല. (മലയാറ്റൂര്‍ മല കയറാന്‍ തടസമില്ല). നവോത്ഥാനം പറഞ്ഞു കൊണ്ടിരുന്നാല്‍ വോട്ട് കിട്ടില്ല, അടുപ്പില്‍ തീ പുകയില്ല.

സ്വാമിയേ ശരണമയ്യപ്പ!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com