പ്രകൃതിക്ഷോഭം അതിജീവിക്കുന്ന 25 റോഡുകള്‍; 2021ടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍

12 ജില്ലകളിലെ 42 നിയോജക മണ്ഡലത്തിലാണ് മലവെള്ളപ്പാച്ചിലുകളേയും പ്രളയത്തേയും അതിജീവിക്കാന്‍ കഴിയുന്ന 25 റോഡുകള്‍ നിര്‍മിക്കുന്നത്
പ്രകൃതിക്ഷോഭം അതിജീവിക്കുന്ന 25 റോഡുകള്‍; 2021ടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: കേരള പുനര്‍നിര്‍മാണ പദ്ധതിയുടെ ഭാഗമായി പ്രകൃതി ക്ഷോഭം അതിജീവിക്കാന്‍ പ്രാപ്തമായ 25 റോഡുകള്‍ നിര്‍മിക്കും. ലോക ബാങ്കിന്റേയും ജര്‍മന്‍ ഡെവലപ്പ്‌മെന്റ് ബാങ്കിന്റേയും സാമ്പത്തിക സഹായത്തോടെയാണ് ഇത്. 12 ജില്ലകളിലെ 42 നിയോജക മണ്ഡലത്തിലാണ് മലവെള്ളപ്പാച്ചിലുകളേയും പ്രളയത്തേയും അതിജീവിക്കാന്‍ കഴിയുന്ന 25 റോഡുകള്‍ നിര്‍മിക്കുന്നത്. 

2020ല്‍ നിര്‍മാണം ആരംഭിക്കും. നാല് പാക്കേജുകളായി തിരിച്ചാണ് നിര്‍മാണമെന്ന് നിര്‍മാണ ചുമതലയുള്ള കെഎസ്ടിപി അധികൃതര്‍ പറയുന്നു. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വിവിധ ഏജന്‍സികളെ ചുമതലപ്പെടുത്തും. പാക്കേജ് ഒന്നില്‍ ഉള്‍പ്പെടുന്ന 147.68 കിലോ മീറ്ററും, പാക്കേജ് രണ്ടില്‍ വരുന്ന 147.30 കിലോമീറ്ററും നിര്‍മാക്കാനുള്ള സാമ്പത്തിക സഹായം ലോക ബാങ്കില്‍ നിന്നാണ് ലഭിക്കുക. 

പാക്കേജ് ഒന്നിനും രണ്ടിനുമായി ലോക ബാങ്കില്‍ നിന്ന് 1794 കോടി രൂപയാവും ലഭിക്കുക. മൂന്നും നാലും പാക്കേജിനുള്ള 1400 കോടി രൂപയുടെ സാമ്പത്തിക സഹായം ജര്‍മന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് നല്‍കും. മൂന്നാം പാക്കേജിന്‍ 223.51 കിമീറ്ററും, നാലാം പാക്കേജില്‍ 147.02 കിലോമീറ്ററുമാണ് നിര്‍മിക്കുക. 2021 ജനുവരിയോടെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com