ഫാത്തിമയുടേത് തൂങ്ങിമരണമെന്ന് എഫ്ഐആർ; വിദ്യാർത്ഥിനി വിഷമിച്ചിരിക്കുന്നത് കണ്ടതായി സുഹൃത്തുക്കളുടെ മൊഴി

ഫാത്തിമ തൂങ്ങിമരിച്ചത് നൈലോണ്‍ കയറിലാണെന്നും എഫ്‌ഐആറില്‍ പറയുന്നു.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റേത് തൂങ്ങിമരണമെന്ന് എഫ്‌ഐആര്‍. ഫാത്തിമ തൂങ്ങിമരിച്ചത് നൈലോണ്‍ കയറിലാണെന്നും എഫ്‌ഐആറില്‍ പറയുന്നു.

മരിച്ച ദിവസം രാത്രി ഫാത്തിമ വിഷമിച്ചിരിക്കുന്നത് കണ്ടതായി സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. മരണം പൊലീസിനെ അറിയിച്ചത് വാര്‍ഡന്‍ ലളിതയാണെന്നും  എഫ്‌ഐആര്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം മലയാളി വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ കേന്ദ്രം ഇടപെടുന്നു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യം ഞായറാഴ്ച ചെന്നൈയിലെത്തും. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി സംസാരിച്ചു. മരണത്തിന് ഉത്തരവാദികളെ കണ്ടെത്തുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

അ​തേ​സ​മ​യം, കേ​സ് അ​ന്വേ​ഷി​ക്കു​ന്ന സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച് കൊ​ല്ല​ത്തെ​ത്തും. ഫാ​ത്തി​മ​യു​ടെ സ​ഹോ​ദ​രി​യു​ടെ മൊ​ഴി​യെ​ടു​ക്കും. ഫാ​ത്തി​മ​യു​ടെ ലാ​പ്ടോ​പും ഐ​പാ​ഡും അ​ന്വേ​ഷ​ണം സം​ഘം പ​രി​ശോ​ധ​ന​യ്ക്കാ​യി ഏ​റ്റെ​ടു​ക്കും.

 സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ അ​ധ്യാ​പ​ക​ൻ സു​ദ​ർ​ശ​ൻ കാ​മ്പ​സ് വി​ട്ടു​പോ​ക​രു​തെ​ന്ന് സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. കേ​സി​ൽ ഫാ​ത്തി​മ ല​ത്തീ​ഫി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി​യും അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തി. ഐ​ഐ​ടി കാ​മ്പ​സി​ൽ പോ​ലീ​സി​നെ വി​ന്യ​സി​ക്കു​ക​യും ചെ​യ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com