ശബരിമല നട തുറന്നു; ഭക്തിനിര്‍ഭരം, ഇനി ശരണംവിളികളുടെ കാലം

വൈകീട്ട് അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് വിളക്ക് തെളിയിച്ചു
ശബരിമല നട തുറന്നു; ഭക്തിനിര്‍ഭരം, ഇനി ശരണംവിളികളുടെ കാലം

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് ഉത്സവത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു.  വൈകീട്ട് അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് വിളക്ക് തെളിയിച്ചു.  ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍ വാസു ഉള്‍പ്പെടെയുളളവര്‍ നടതുറക്കുന്ന വേളയില്‍ സന്നിധാനത്ത് ഉണ്ടായിരുന്നു. ക്ഷേത്രത്തില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുളള ഭക്തരാണ് കൂടുതലും. വന്‍ സുരക്ഷാ വലയത്തിലാണ് ശബരിമല.

ശബരിമല നട തുറന്നതിന് പിന്നാലെ ഉപദേവതാ ക്ഷേത്രങ്ങളിലും നട തുറന്നു. ശബരിമല പുതിയ മേല്‍ശാന്തി എകെ സുധീര്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി എംഎസ് പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ ഇന്നുതന്നെ ചുമതലയേല്‍ക്കും.ഞായറാഴ്ച രാവിലെ നടതുറക്കുന്നത് പുതിയ മേല്‍ശാന്തിമാരാണ്.ഡിസംബര്‍ 27നാണ് തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. ജനുവരി പതിനഞ്ചിനാണ് മകരവിളക്ക്.

യുവതീ പ്രവേശന വിധിക്ക് സ്‌റ്റേ ഇല്ലെങ്കിലും കഴിഞ്ഞ വര്‍ഷം ഒരുക്കിയതു പോലുള്ള കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ വേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്.എന്നാല്‍  ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ക്രമീകരണങ്ങളില്‍ മാറ്റം വരുത്താനാണ് തീരുമാനം. നിയന്ത്രണങ്ങളിലും ഇളവുകളുണ്ട്. സന്നിധാനത്ത് വിരി വെയ്ക്കുന്നതിന് ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com