ആന്റണിയായി ശശി തരൂർ; ക്ലിയോ പാട്രയായി എത്തിയ യുവ സുന്ദരി ആര്?

1974ൽ സെന്റ്​ സ്​​റ്റീ​ഫ​ൻ​സ്​ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ ഷേ​ക്​​സ്​​പി​യ​ർ സൊ​സൈ​റ്റി​യു​ടെ ‘ആ​ൻ​റ​ണി ആ​ൻ​ഡ്​​ ​ക്ലി​യോ​പാ​ട്ര’ നാ​ട​ക​ത്തി​ലെ ദൃ​ശ്യ​മാ​ണ്​ പോ​സ്​​റ്റി​ലു​ള്ള​ത്
ആന്റണിയായി ശശി തരൂർ; ക്ലിയോ പാട്രയായി എത്തിയ യുവ സുന്ദരി ആര്?

കൊച്ചി: എല്ലാമേഖലയിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ശശി തരൂർ എംപി. തരൂർ മികച്ച ഒരു നടനാണെന്ന കാര്യം ആർക്കും അറിയില്ല. എ​ന്നാ​ൽ, ട്വി​റ്റ​റി​ൽ ശ​നി​യാ​ഴ്​​ച പോ​സ്​​റ്റ്​ ചെ​യ്​​ത വേ​റി​ട്ട ചി​ത്ര​ത്തി​ലൂ​ടെ താ​നൊ​രു അ​ഭി​നേ​താ​വ്​ കൂ​ടി​യാ​ണെ​ന്ന്​ തെ​ളി​യി​ക്കു​ക​യാ​ണ്​ അ​ദ്ദേ​ഹം.

1974ൽ ​ഡ​ൽ​ഹി സെന്റ്​ സ്​​റ്റീ​ഫ​ൻ​സ്​ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ ഷേ​ക്​​സ്​​പി​യ​ർ സൊ​സൈ​റ്റി​യു​ടെ ‘ആ​ൻ​റ​ണി ആ​ൻ​ഡ്​​ ​ക്ലി​യോ​പാ​ട്ര’ നാ​ട​ക​ത്തി​ലെ ദൃ​ശ്യ​മാ​ണ്​ പോ​സ്​​റ്റി​ലു​ള്ള​ത്. നാ​ട​ക​ത്തി​ൽ സാ​ക്ഷാ​ൽ ആ​ൻ​റ​ണി​യു​ടെ വേ​ഷ​ത്തി​ലാ​ണ്​ ത​രൂ​ർ.

ത​രൂ​രി​​ന്റെ നാ​യി​ക​യാ​യി ക്ലി​യോ​പാ​ട്ര​യു​ടെ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ച​താ​ക​​ട്ടെ പി​ൽ​ക്കാ​ല​ത്ത്​ പ്ര​സി​ദ്ധ സി​നി​മ സം​വി​ധാ​യി​ക​യാ​യി മാ​റി​യ മീ​രാ നാ​യ​രും. നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ ആ​മി​ർ റാ​സാ ഹു​സൈ​ൻ, രാ​മു ദാ​മോ​ദ​ര​ൻ, ഗൗ​തം മു​ഖോ​പാ​ധ്യാ​യ, നോ​വ​ലി​സ്​​റ്റ്​ അ​മി​താ​വ്​​​ഘോ​ഷ്​ തു​ട​ങ്ങി​യ​വ​രും അ​ന്ന്​ ‘ആ​ൻ​റ​ണി ആ​ൻ​ഡ്​​​ക്ലി​യോ​പാ​ട്ര’​യി​ൽ വേ​ഷ​മി​ട്ടി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com