പതിനാറുകാരിയെ കൂട്ടിക്കൊണ്ടുപോയി ഒന്നര ദിവസത്തോളം കുന്നിനു മുകളില്‍ താമസിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

രാവിലെ കോളജിലേക്കു പോയ പെണ്‍കുട്ടിയെ ഇയാള്‍ കുന്നിന്‍ മുകളിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന്  പൊലീസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കി : പതിനാറുകാരിയെ കൂട്ടിക്കൊണ്ടുപോയി ഒന്നര ദിവസത്തോളം കുന്നിനു മുകളില്‍ ഒപ്പം താമസിപ്പിച്ച യുവാവ് അറസ്റ്റിലായി. നിര്‍മല സിറ്റി വിളയാനിക്കല്‍ വിഷ്ണു(25) ആണ് പിടിയിലായത്. പെണ്‍കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

15നു രാവിലെ കോളജിലേക്കു പോയ പെണ്‍കുട്ടിയെ ഇയാള്‍ കല്യാണത്തണ്ടിനു സമീപത്തെ കുന്നിന്‍ മുകളിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന്  പൊലീസ് പറഞ്ഞു. യുവാവിനൊപ്പം പെണ്‍കുട്ടിയെ കണ്ടെന്ന വിവരത്തെത്തുടര്‍ന്നു നടത്തിയ തിരച്ചിലിലാണു ഇവരെ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com