പാളം തെറ്റിയ കേരള എക്‌സ്പ്രസ് യാത്ര പുനരാരംഭിച്ചു ; ആറു മണിക്കൂറോളം വൈകി ഓടുന്നു

കേരള എക്‌സ്പ്രസിന്റെ കോച്ചുകളില്‍ ഒന്ന് ചിറ്റൂര്‍ ജില്ലയിലെ യേര്‍പേട് റെയില്‍വെ സ്‌റ്റേഷനിലേക്ക് പ്രവേശിക്കവെയാണ് പാളം തെറ്റിയത്
പാളം തെറ്റിയ കേരള എക്‌സ്പ്രസ് യാത്ര പുനരാരംഭിച്ചു ; ആറു മണിക്കൂറോളം വൈകി ഓടുന്നു

വിജയവാഡ : കേരളത്തിലേക്കുള്ള യാത്രാമധ്യേ ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ വെച്ച് പാളം തെറ്റിയ കേരള എക്‌സ്പ്രസ് യാത്ര പുനരാരംഭിച്ചു. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചത്. പാളം തെറ്റിയ പാന്‍ട്രി കാര്‍ മാറ്റിയാണ് കേരള എക്‌സ്പ്രസ് യാത്ര പുനരാരംഭിച്ചത്. ആറുമണിക്കൂറോളം വൈകിയാണ് ഇപ്പോള്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

കേരള എക്‌സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്ന് ആ റൂട്ടിലൂള്ള ട്രെയിന്‍ സര്‍വീസുകളെയെല്ലാം ബാധിച്ചു. ട്രെയിനുകളെല്ലാം വൈകിയാണ് ഓടുന്നത്. കേരളത്തിലേക്കുള്ള ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് മൂന്നു മണിക്കൂറോളം വൈകിയാണ് ഓടുന്നത്.

കേരള എക്‌സ്പ്രസിന്റെ (12626) കോച്ചുകളില്‍ ഒന്ന് ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ യേര്‍പേട് റെയില്‍വെ സ്‌റ്റേഷനിലേക്ക് പ്രവേശിക്കവെയാണ് പാളം തെറ്റിയത്. ചക്രങ്ങളില്‍ ഒന്നിന് കേടുപറ്റിയതാണ് അപകടത്തിന് ഇടയാക്കിയത്. തീവണ്ടിക്ക് വേഗം കുറവായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. തീവണ്ടി പാളം തെറ്റിയതിനെത്തുടര്‍ന്ന് ആക്‌സിഡന്റ് റിലീഫ് ട്രെയിനും മെഡിക്കല്‍ റിലീഫ് വാനും സ്ഥലത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com