പൊന്നാനിയില്‍ വാഹനാപകടം : സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

ശക്തി തിയേറ്ററിന് അടുത്തുള്ള പെട്രോള്‍ പമ്പിന് സമീപം ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം
പൊന്നാനിയില്‍ വാഹനാപകടം : സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

പൊന്നാനി: പൊന്നാനി പുളിക്കക്കടവില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ തിരൂര്‍ ബി പി അങ്ങാടി സ്വദേശികളാണ് മരിച്ചത്. ബി പി അങ്ങാടി ചിറയില്‍ മുഹമ്മദുപ്പയുടെ മകന്‍ അഹമ്മദ് ഫൈസല്‍(48), സുബൈദ, പൊറോത്ത് പറമ്പില്‍ നൗഫല്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കോട്ടത്തറ നൗഷാദിനെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശക്തി തിയേറ്ററിന് അടുത്തുള്ള പെട്രോള്‍ പമ്പിന് സമീപം ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. കുണ്ടുകടവ് ജംഗ്ഷന്‍ പുറങ് റൂട്ടില്‍ പുളിക്കക്കടവ് പരിസരത്ത് KL55Q2673 നമ്പര്‍ കാറും, KL53M2789 നമ്പര്‍ ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. പാലപ്പെട്ടിയിലെ ബന്ധുവീട്ടില്‍നിന്ന് കാറില്‍ ഇവര്‍ തിരിച്ചുപോവുകയായിരുന്നു. എതിരെ വന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുമായാണ് കൂട്ടിയിടിച്ചത്. മൃതദേഹങ്ങള്‍ എടപ്പാളിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com