5ഏക്കര്‍ വേണോ എന്നത് ആലോചിച്ച് തീരുമാനിക്കും; പുനപരിശോധനാഹര്‍ജി നല്‍കാനുള്ള തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

അയോധ്യാ വിധിയില്‍ പുനപരിശോധനാഹര്‍ജി നല്‍കാനുള്ള മുസ്ലി വ്യക്തി നിമയ ബോര്‍ഡിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി
5ഏക്കര്‍ വേണോ എന്നത് ആലോചിച്ച് തീരുമാനിക്കും; പുനപരിശോധനാഹര്‍ജി നല്‍കാനുള്ള തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: അയോധ്യാ വിധിയില്‍ പുനപരിശോധനാഹര്‍ജി നല്‍കാനുള്ള മുസ്ലി വ്യക്തി നിമയ ബോര്‍ഡിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് മുസ്ലീം ലീഗ് നേതാവും എംപിയുമായി പികെ കുഞ്ഞാലിക്കുട്ടി. കോടതി വിധി അനുസരിച്ചുള്ള സ്ഥലം സ്വീകരിക്കണമോ എന്നത് എല്ലാവരും ആലോചിച്ച് തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അയോധ്യയില്‍ ബാബറിമസ്ജിദ് നിലനിന്നിരുന്ന ഭൂമി രാമക്ഷേത്രം പണിയാന്‍ വിട്ടുനല്‍കിയ സുപ്രീംകോടതി വിധിക്കെതിരേ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഞായറാഴ്ച ലഖ്‌നൗവില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. 'ജമിയത്ത് ഉലമ ഐ ഹിന്ദ്' എന്ന സംഘടനയും ഹര്‍ജി കൊടുക്കുന്നുണ്ട്.എന്നാല്‍ തീരുമാനത്തോട് കേസില്‍ കക്ഷിയായ യു.പി. സുന്നി വഖഫ് ബോര്‍ഡ് വിയോജിപ്പ് പ്രകടിപ്പിച്ചു.

ശരിഅത്ത് നിയമപ്രകാരം പള്ളിയുടെ സ്ഥലം അല്ലാഹുവിന്റേതാണെന്നും അതു മറ്റാര്‍ക്കും നല്‍കാനാവില്ലെന്നും വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാട്. കോടതിയനുവദിച്ച അഞ്ചേക്കര്‍ ഏറ്റെടുക്കില്ലെന്നും മറ്റൊന്നും പള്ളിക്കുപകരമാവില്ലെന്നും വഖഫ് ബോര്‍ഡ് പറയുന്നു.ജമിയത്ത് ഉലമ ഐ ഹിന്ദിന്റെ ഞായറാഴ്ച നടന്ന പ്രവര്‍ത്തകസമിതി യോഗത്തിലാണ് പുനഃപരിശോധനാഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്. നിയമവിദഗ്ധരും അഭിഭാഷകരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com